വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ മരണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് സി കെ ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കിയതിനു പിന്നാലെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കുന്ന സാക്ഷിമൊഴികള്‍ പുറത്ത്. മരണത്തിനിടയാക്കിയ അപകട സമയത്ത് ബാലഭാസ്‌കര്‍ തന്നെയാണ് വാഹനമോടിച്ചിരുന്നത് എന്നാണ് സാക്ഷികളും രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരും വ്യക്തമാക്കുന്നത്
അപകടം നടന്ന ദിവസം തന്നെ മകള്‍ തേജസ്വിനി ബാലയും മരണപ്പെട്ടിരുന്നു. തിരുവനന്തപുരം പള്ളിപ്പുറത്ത് പുലര്‍ച്ചെ അഞ്ച് മണി നേരത്താണ് കാര്‍ അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ ഭാര്യ ലക്ഷ്മി അപകട നില തരണം ചെയ്തിട്ടുണ്ട്.സംഭവത്തെ കുറിച്ച് ഡ്രൈവറും ലക്ഷ്മിയും നല്‍കിയ മൊഴിയിലെ വൈരുധ്യം നേരത്തേ വാര്‍ത്തയായിരുന്നു. അര്‍ജുനാണ് വണ്ടിയോടിച്ചത് എന്നാണ് ലക്ഷ്മിയുടെ മൊഴി. ദീര്‍ഘ ദൂര യാത്രയില്‍ ബാലു വണ്ടിയോടിക്കാറില്ലെന്നും ലക്ഷ്മി പറയുന്നു. പിന്‍സീറ്റിലായിരുന്നു ബാലഭാസ്‌കറെന്നും മൊഴിയിലുണ്ട്. എന്നാല്‍ കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്‌കര്‍ ആണ് കാര്‍ ഓടിച്ചതെന്നായിരുന്നു ഡ്രൈവര്‍ വിശദമാക്കിയത്.
പാലക്കാട് പൂത്തോട്ട ആശുപത്രിയുമായി ബാലഭാസ്‌ക്കറിന് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും സികെ ഉണ്ണി മുഖ്യമന്ത്രി ല്‍കിയ കത്തിലുണ്ട്. തൃശ്ശൂരിലായിരുന്ന ബാലഭാസ്‌ക്കര്‍ എന്തിന് തിടുക്കത്തില്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു എന്നതും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളും പൊലീസ് പരിശോധിക്കും
Comments