You are Here : Home / വെളളിത്തിര

ആദ്യമായി കാരവന്‍ വാങ്ങിയത് ഊര്‍വശി

Text Size  

Story Dated: Thursday, December 20, 2018 01:56 hrs UTC

കാരവന്‍ സിനിമാ രംഗത്തും ആരാധകര്‍ക്കും വലിയ പുതുമയുള്ള കാര്യമല്ല. വണ്ടിയുടെ നമ്ബര്‍ നോക്കിവരെ ഏതു തരത്തിന്റെ കാരവനാണെന്ന് തിരിച്ചറിയാനിന്ന് ആരാധകര്‍ക്കാകും. എത്ര ചെറിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലും താരങ്ങള്‍ക്കു വേണ്ടി കാരവന്‍ ഒരുക്കിയിടുന്നത് പതിവാണ്. എന്നാല്‍ ഈ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലമുണ്ടായിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കു പോലും കാരവനില്ലായിരുന്ന അക്കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ ആദ്യമായി കാരവന്‍ വാങ്ങിയത് നടി ഊര്‍വശിയാണ്. അതിനെക്കുറിച്ച്‌ ഒരു അഭിമുഖത്തില്‍ ഊര്‍വശി പറഞ്ഞു.

'സൗത്ത് ഇന്ത്യയില്‍ ആദ്യമായി കാരവന്‍ വാങ്ങിയത് ഞാനാണ്. പക്ഷേ കാരവന്‍ എനിക്ക് അലര്‍ജിയാണ്. അതിനകത്ത് കയറിയാല്‍ പിന്നെ ഇരുട്ടാണോ വെളിച്ചമാണോ എന്നൊന്നും അറിയില്ല. ദിവസവും തിയതിയും സമയവും ഒന്നും നിശ്ചയമുണ്ടാവില്ല. അത്യാവശ്യത്തിന് അങ്ങോട്ടും ഇങ്ങോട്ടും പോകാനും വരാനുമല്ലാതെ കാരവന്റെ അകത്ത് ഞാന്‍ അങ്ങനെ ഇരിക്കാറില്ല' ഉര്‍വശി പറയുന്നു.

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കെല്ലാം സ്വന്തമായി കാരവന്‍ ഉണ്ട്. അല്ലാത്തവര്‍ കാരവന്‍ വാടകയ്ക്ക് എടുത്താണ് ഉപയോഗിക്കുന്നത്. വിശ്രമവേളകളിലെ ഒത്തുകൂടലും സംസാരവുമൊക്കെ കാരവന്‍ വന്നതോടെ ഇല്ലാതായതായി പഴയ താരങ്ങളൊക്കെ പറയാറുണ്ടെങ്കിലും മലയാള സിനിമയില്‍ ഇന്ന് ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നായി ഈ വലിയ വാഹനം മാറിക്കഴിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.