ഷൂട്ടിംഗ് പുരോഗമിക്കുന്ന ഉയരേയുടെ സെറ്റില്‍ വെച്ചായിരുന്നു ഇത്തവണ ടോവിനോ തോമസും പാര്‍വതിയുമെല്ലാം ക്രിസ്മസ് ആഘോഷിച്ചത്. ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ടെങ്കിലും ആഘോഷ സമയത്ത് താരം സെറ്റിലുണ്ടായിരുന്നില്ല. അലങ്കാരങ്ങളും കേക്കുമെല്ലാമായി അടിച്ചുപൊളിച്ച ആഘോഷത്തിന്റെ വിഡിയോ ടോവിനോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
അന്തരിച്ച രാജേഷ് പിള്ളയുടെ അസോസിയേറ്റായിരുന്ന മനു അശോകന് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഉയരേക്കായി ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കുന്നത്. ആസിഡ് ആക്രമണത്തിനിരയായ ഒരു പെണ്‍കുട്ടിയായി വ്യത്യസ്ത മേക്ക് ഓവറില്‍ ചിത്രത്തില്‍ പാര്‍വതി എത്തും. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്, പ്രേം പ്രകാശ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്. മഹേഷ് നാരായണന് എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും നിര്‍വഹിക്കും. മുകേഷ് മുരളീധരനാണ് ക്യാമറ ചലിപ്പിക്കുന്നത്. എസ് ക്യൂബ് ഫിലിംസ് എന്ന പുതിയ നിര്‍മാണ കമ്ബനി ഒരുക്കുന്ന ചിത്രത്തിന് കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങള്‍ ലൊക്കേഷനാകും.
Comments