You are Here : Home / വെളളിത്തിര

മഹേഷ് ബാബുവിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Text Size  

Story Dated: Friday, December 28, 2018 01:37 hrs UTC

നികുതി കുടിശ്ശിക വരുത്തിയതിനെത്തുടര്‍ന്ന് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ അക്കൗണ്ടുകള്‍ ജി.എസ്.ടി വകുപ്പ് മരവിപ്പിച്ചു.2007-08 വര്‍ഷത്തില്‍ അടയ്ക്കേണ്ട സേവന നികുതിയില്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണു നടപടി.
 
താരത്തിനെതിരെ നടപടി സ്വീകരിച്ചതായി അറിയിച്ച്‌ ഹൈദരാബാദ് ജിഎസ്ടി കമ്മീഷണറേറ്റ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. നടപ്പു സാമ്ബത്തിക വര്‍ഷം 18.5 ലക്ഷം രൂപയാണ് നികുതി ഇനത്തില്‍ അടയ്ക്കാനുള്ളത്.
 
 
 
നികുതി, പിഴ, പലിശ എന്നിവയുള്‍പ്പെടെ 73.5 ലക്ഷം രൂപ പിരിച്ചെടുക്കുന്നതിനായി ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവിടങ്ങളിലെ അക്കൗണ്ടുകളാണ് അധികൃതര്‍ മരവിപ്പിച്ചത്. ആക്സിസ് ബാങ്ക് അക്കൗണ്ടില്‍നിന്ന് 42 ലക്ഷം രൂപയാണു തിരിച്ചുപിടിച്ചത്. ബാക്കി തുക പിരിച്ചെടുക്കാന്‍ ഐസിഐസിഐ ബാങ്കിനെയും സമീപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കുടിശിക തീര്‍പ്പാക്കുന്നതുവരെ രണ്ടു അക്കൗണ്ടുകള്‍ വഴിയും സാമ്ബത്തിക ഇടപാടുകള്‍ നടത്താന്‍ മഹേഷ് ബാബുവിന് സാധിക്കില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.