സോളാര്‍ കേസില്‍ ഉള്‍പ്പെട്ട നടി ശാലുമേനോന്റെ വീട് ജപ്തി ചെയ്‌തെന്ന വാര്‍ത്തയോട് പ്രതികരിച്ച് താരം രംഗത്ത് എത്തിയിരിക്കുകയാണ്. ജപ്തി ചെയ്യാന്‍ ഉത്തരവ് വന്ന ഈ വീട്ടില്‍ തന്നെയാണ് താന്‍ ഇപ്പോഴും താമസിക്കുന്നതെന്നും നിലവില്‍ സാക്ഷി വിസ്താനം പോലും നടക്കാത്ത കേസില്‍ ഇങ്ങിനെ ഒരു നടപടി ഉണ്ടായിട്ടില്ലെന്നും നടി പറയുന്നു.
ആറു വര്‍ഷം മുമ്ബ് നടി ചങ്ങനാശ്ശേരിയില്‍ പുതുക്കിപ്പണിത അരവിന്ദം എന്ന വീടാണ് ജപ്തി ചെയ്‌തെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്ത പുറത്തുവന്നത്. സോളാര്‍ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാണ് ശാലുമേനോന്‍. ഇവരുടെ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌കോടതി ഉത്തരവിട്ടു എന്ന രീതിയില്‍ ആയിരുന്നു വാര്‍ത്തകള്‍.
ശാലുമേനോനു വേണ്ടി ബിജു രാധാകൃഷ്ണന്‍ 25 ലക്ഷം രൂപയുടെ സ്ഥലവും ആഡംബരവീടും നിര്‍മ്മിച്ച് നല്‍കിയെന്നും സ്ഥലം ഉടമയ്ക്ക്ചെക്ക് കൈമാറിയെന്നും പ്രത്യേകാന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments