ശബരിമല യുവതീ പ്രവേശനത്തില്‍ സ്ത്രീകള്‍ക്കൊപ്പം നിന്ന് നടി രോഹിണി രംഗത്ത്. ശബരിമലയില്‍ പോയി അയ്യപ്പനെ തൊഴണമെന്ന് ആഗ്രഹിക്കുന്ന ഏത് സ്ത്രീക്കും അതിനുള്ള അവകാശം നല്‍കണമെന്ന് രോഹിണി പറയുന്നു.പത്മനാഭസ്വാമി ക്ഷേത്രത്തിലടക്കം സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. അതുകൊണ്ട് തന്നെ ശബരിമലയില്‍ മാത്രം എന്തിന് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കണമെന്നും രോഹിണി ചോദിച്ചു.
തനിക്ക് തന്റേതായ രാഷ്ട്രീയമുണ്ടെന്നും അത് തുല്യതയാണെന്നും രോഹിണി പറഞ്ഞു. എന്ത് എഴുതണം, എന്ത് കഴിക്കണം, എങ്ങനെ വസ്ത്രം ധരിക്കണം എന്നെല്ലാം പൗരന്റെ അവകാശങ്ങളാണ്.
ഈ അവകാശങ്ങള്‍ക്ക് പാവപ്പെട്ടവനെന്നോ, വിദ്യാഭ്യാസമില്ലാത്തവനെന്നോ വേര്‍തിരിവുകള്‍ പാടില്ല. എല്ലാവര്‍ക്കും ഓരോ അവകാശങ്ങളാണ് വേണ്ടതെന്നും രോഹിണി പറയുന്നു.
Comments