പര്‍വതാരോഹണം, ട്രെക്കിങ്ങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ ആസ്വദിക്കുന്നവര്‍ കുറവല്ല . 'ബിക്കിനി ക്ലൈമ്ബര്‍' എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രശസ്തയായ ഗിഗി വൂവിന് പര്‍വതാരോഹണത്തിനിടയില്‍ വീണ് ദാരുണാന്ത്യം. തായ്വാനിലെ യുഷാന്‍ നാഷണല്‍ പാര്‍ക്കിലെ മലയിടുക്കില്‍ വീണ ഗിഗിക്ക് ഗുരുതരമായി പരുക്കേറ്റ മൂലം ചലിക്കാന്‍ സാധിക്കുന്നില്ല എന്ന് സാറ്റലൈറ്റ് ഫോണിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു.പര്‍വതങ്ങളിലും ഉയര്‍ന്ന മലകളിലും കയറി സെല്‍ഫികള്‍ പകര്‍ത്തുന്നത് ഗിഗിയുടെ വിനോദമായിരുന്നു. ബിക്കിനി ധരിച്ച് പകര്‍ത്തിയിരുന്ന സെല്‍ഫികള്‍ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കു വെച്ചിരുന്ന ഗിഗിക്ക് വലിയ ആരാധകവൃന്ദം തന്നെയുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്ടറുകള്‍ക്ക് അപകടസ്ഥലം കണ്ടെത്താന്‍ പ്രതികൂല കാലാവസ്ഥ തടസമായി. അപകട സ്ഥലം കണ്ടെത്തുമ്ബോഴേക്കും ഗിഗിയുടെ മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ മഞ്ഞു മൂടിയത് കാരണം ഗിഗിയുടെ മൃതശരീരം വീണ്ടെടുക്കാന്‍ സമയമേറെ വേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.
നാലു കൊല്ലത്തിനുള്ളില്‍ നൂറോളം മലമുനമ്ബുകളില് കയറിയതായി ഫാഷന്‍ ടിവിക്ക് നല്കിയ അഭിമുഖത്തില്‍ ഗിഗി വ്യക്തമാക്കിയിരുന്നു . സാഹസികത ഇഷ്ടപ്പെടുന്നതു കൊണ്ടാണ് സെല്‍ഫി പകര്‍ത്താന്‍ മാത്രമായി മലകള്‍ കയറുന്നതെന്നും ചിത്രങ്ങള്‍ മനോഹരമല്ലേയെന്നും ഗിഗി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തിരുന്നു .
Comments