ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ നടി പേളി മാണിയുടെയും നടന് ശ്രീനിഷിന്റെയും വിവാഹനിശ്ചയം അറിഞ്ഞ് നടി അര്‍ച്ചന സുശീലന് ബോധം കെട്ടുവീണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. ഈ വ്യാജ പ്രചരണത്തിനു മറുപടിയുമായി അര്‍ച്ചന.
ഇത്തരം വിവാദങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്നു പറഞ്ഞ താരം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞത്. പേളിയുടെ വിവാഹ വാര്‍ത്തയറിഞ്ഞ് താന്‍ ബോധം കെടാന്‍ ശ്രീനിഷ് എന്റെ കാമുകന് ഒന്നും അല്ലല്ലോയെന്നും ഇതൊക്കെ കാണമ്ബോഴും കേള്‍ക്കുമ്ബോഴും ചിരിയാണ് വരുന്നതെന്നും താരം പറയുന്നു. അവരുടെ വിവാഹനിശ്ചയം നടക്കുമ്ബോള്‍ ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് കുവൈറ്റിലായിരുന്നുവെന്നും നൃത്തം ചെയ്യുന്നതിനിടയില്‍ പോലുംതാന് തളര്‍ന്നു വീണിട്ടില്ലയെന്നും ശ്രീനിഷ് പേളിയെ വിവാഹം കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.
Comments