ശബരിമല വിഷയത്തില്‍ കേസ് നേരിട്ട നടന്‍ കൊല്ലം തുളസി കീഴടങ്ങി. ചവറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിലാണ് തുളസി കീഴടങ്ങിയത്. ഒക്ടോബര്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിശ്വാസ സംരക്ഷണ ജാഥയില്‍ പ്രസംഗത്തിനിടെ ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ചു കീറണമെന്നും ഒരു ഭാഗം ഡല്‍ഹിക്കും ഒരുഭാഗം പിണറായി വിജയെന്റെ മുറിയിലേയ്ക്കും എറിയണമെന്നുമാണ് കൊല്ലം തുളസി പ്രസംഗിച്ചത്.
എന്നാല്‍ ഡി.വൈ.എഫ്.ഐ ചവറ ബ്ലോക്ക് കമ്മിറ്റി നല്‍കിയ പരാതിയില്‍ പോലീസ് കേസ്സെടുത്തിരുന്നു. മതസ്പര്‍ദ്ദ വളര്‍ത്തല്‍, മതവികാരത്തെ വ്രണപ്പെടുത്തല്‍, സ്തീത്വത്തെ അപമാനിക്കല്‍, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച് അവഹേളിക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കനുസൃതമായ വകുപ്പുകള്‍ ചേര്‍ത്ത് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ വിവാദ പരാമര്‍ശത്തില്‍ കൊല്ലം തുളസി നേരത്തെ മാപ്പ് പറഞ്ഞിരുന്നു. അതൊരു അബദ്ധ പ്രയോഗമായിരുന്നെന്നും പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്ത അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പ്രതികരണമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി തുളസി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലുംഹൈക്കോടതി തള്ളി. മാത്രമല്ല തുളസിയോട് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.
Comments