കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തനിക്ക് അപൂര്‍വ രോഗമാണെന്ന് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞത്. പിന്നീട് ന്യൂറോ എന്‍ടോക്രൈന്‍ ട്യൂമറാണ് എന്നും സ്ഥിരീകരിച്ചു. ഇര്‍ഫാന്റെ ആയുരാരോഗ്യത്തിനായി ഏവരും പ്രാര്‍ത്ഥനയിലായിരുന്നു.
ലണ്ടനിലെ ചികിത്സയ്ക്ക് ശേഷം ഇര്‍ഫാന്‍ തിരിച്ചെത്തിയിരിക്കുന്നു. ഫെബ്രുവരിയിലാണ് അദ്ദേഹം തിരിച്ചെത്തിയത്. അദ്ദേഹം പൂര്‍ണമായും രോഗവിമുക്തനാണ് ഇപ്പോള്‍ എന്ന് സംവിധായകനും ഇര്‍ഫാന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ തിഗ് മാന്‍ഷു ധൂലിയയാണ് വെളിപ്പെടുത്തിയത്. മാത്രമല്ല, ഉടന്‍ തന്നെ പുതിയ ചിത്രം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇര്‍ഫാന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതിനു ശേഷം ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹം ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. ഹിന്ദി മീഡിയം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു,' തിഗ് മാന്‍ഷു വെളിപ്പെടുത്തി.
Comments