സീറ്റിനെച്ചൊല്ലി സഖ്യ കക്ഷികളായ കോണ്‍ഗ്രസിലും ജെ.ഡി.എസിലും പോര് മുറുകിയതാണ് മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്. മാണ്ഡ്യയില്‍ താനാകും ജെ.ഡി.എസിന്റെ സ്ഥാനാര്‍ഥിയെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ തിങ്കളാഴ്ച വ്യക്തമാക്കിയതിനു പിന്നാലെ മത്സരത്തില്‍നിന്ന് പിന്മാറില്ലെന്ന് നടി സുമലതയും തിരിച്ചടിച്ചു.
അന്തരിച്ച കോണ്‍ഗ്രസ് നേതാവും നടനുമായ അംബരീഷിന്റെ ഭാര്യ സുമലത ഇതിനകം മാണ്ഡ്യയില്‍ പ്രചാരണം ആരംഭിച്ചു. കോണ്‍ഗ്രസ് പിന്തുണച്ചില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് അവരുടെ നീക്കം. എന്നാല്‍, മാണ്ഡ്യയിലെ സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് എച്ച്.ഡി. കുമാരസ്വാമി വ്യക്തമാക്കിയതിനു പിന്നാലെ മകന്‍ നിഖിലും സ്ഥാനാര്‍ഥിത്വം സ്ഥിരീകരിച്ച് രംഗത്തെത്തുകയായിരുന്നു.
ഇതോടെ മാണ്ഡ്യ സീറ്റിനെച്ചൊല്ലി ജെ.ഡി.എസ്‌കോണ്‍ഗ്രസ് സഖ്യത്തില്‍ വീണ്ടും പോര് മുറുകി. സഖ്യത്തിന്റെ നിലനില്‍പുപോലും മാണ്ഡ്യ സീറ്റിലെ തീരുമാനത്തെ ആശ്രയിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. മാണ്ഡ്യ ജില്ലയില്‍ മധൂരില്‍ കഴിഞ്ഞദിവസം രാവിലെയുണ്ടായ ബസപകടത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ സന്ദര്‍ശിച്ച് ആശുപത്രിയില്‍ എത്തിയശേഷമായിരുന്നു നിഖിലിന്റെ പ്രതികരണം. ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയും സംസ്ഥാന നേതാക്കളും മാണ്ഡ്യ സീറ്റില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ ഇവിടത്തെ ജനങ്ങളെ സേവിക്കാന്‍ തയാറാണ്.
Comments