ഒരൊറ്റ പാട്ടു കൊണ്ട് രണ്ടായിരും ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന പ്രിയയ്ക്ക് നാലു ദിവസം കൊണ്ട് ലഭിച്ചത് 16 ലക്ഷം ഫോളോവേഴ്സിനെ. യുട്യൂബിൽ 50 ലക്ഷം ആളുകൾ കണ്ട പാട്ട് ഇപ്പോഴും ട്രെൻഡിങ് സ്ഥാനത്ത് ഒന്നാമതാണ്. തൃശൂർ സ്വദേശിനിയായ പ്രിയ വിമല കോളജിലാണ് പഠിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റുകളാകാനെത്തിയ കുട്ടികളെ കണ്ട് അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് മുന്നിലേക്ക് കൈപിടിച്ചുയർത്തിയത് സംവിധായകനായ ഒമർ ലുലുവാണ്. കേരളത്തിലും ഇന്ത്യയിലും ട്രെൻഡിങ്ങായി മാറിയ പാട്ടിറങ്ങിയ ശേഷം മിനിറ്റ് വച്ച് ഫോളോവേഴ്സിന്റെ എണ്ണം കൂടുന്ന വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലുമൊക്കെപ്രിയ മിന്നും താരമാണ്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഒറ്റ പാട്ടാണ് പ്രിയയെ പ്രശസ്തയാക്കിയത്. മാണിക്ക മലരായ പൂവി' ഇറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ഹിറ്റായിരിക്കുകയാണ് 'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ ഗാനം. ഗാനത്തിലെ പ്രിയയുടെ മുഖഭാവങ്ങളാണ് സോഷ്യല്‍ മീഡിയയുടെ മുഴുവന്‍ മനം കവര്‍ന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന സീന്‍ താന്‍ ആദ്യമായി അഭിനയിച്ച സീനാണെന്ന് പ്രിയ പറഞ്ഞു. റഫീക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനാണ്
Comments