ശ്രീദേവി മരിച്ചത് ശ്വാസം മുട്ടിയാണെന്ന് ഫോറന്‍സിക് പരിശോധനാ ഫലം. കുളിമുറിയിലെ ബാത്ടബ്ബില്‍ മുങ്ങി ശ്വാസം മുട്ടിയാണ് ശ്രീദേവി മരിച്ചതെന്നാണ് വിവരം. എന്നാല്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് റിപ്പോര്‍ട്ട്.നടി ശ്രീദേവിയുടേത് അപകടമരണമാണെന്ന് റിപ്പോര്‍ട്ടില്‍ ഉളളത്. 'മുങ്ങിമരണം' എന്നാണ് അപകടത്തിന്റെ കാരണമായി ദുബായ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹൃദയാഘാതം മൂലമാണ് നടി മരിച്ചതെന്നായിരുന്നു നേരത്തേ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ബോധരഹിതയായി വെളളത്തിലേക്ക് വീഴുകയായിരുന്നു.
Comments