വനിത ഫിലിം അവാര്‍ഡ് തുക അട്ടപ്പടിയിലെ മധുവിന്റെ കുടുംബത്തിനും തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്‍ററിനും നല്‍കി ജയസൂര്യ. സ്പെഷ്യല്‍ പെര്‍ഫോമന്‍സിന് വനിത ഫിലിം അവാര്‍ഡ് ആയി ലഭിച്ച തുകയാണ് താരം പങ്കുവെച്ചത്.
തനിക്ക് ലഭിച്ച അവാര്‍ഡ് ഭാര്യ സരിതയ്ക്ക് നല്‍കുന്നതായും ജയസൂര്യ അറിയിച്ചു. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ സരിതയെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ സരിത അന്തംവിട്ടു. സരിത ഒന്നു മടിച്ചു നിന്നപ്പോള്‍ 'എന്‍റെ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോള്‍ മടി കൂടാതെ വന്നവളല്ലേ നീ. പിന്നെയാണോ ഒരു സ്റ്റേജ്' എന്ന് പറഞ്ഞ് ഭാര്യയെ ക്ഷണിക്കുകയായിരുന്നു'. എന്‍റെ കോസ്റ്റ്യൂം മാത്രമല്ല, ജീവിതവും ഇവളാണ് ഡിസൈന്‍ ചെയ്യുന്നത്'. ഭാര്യ സരിതയെ ചേര്‍ത്തു നിര്‍ത്തി ജയസൂര്യ പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ കൈയ്യടിച്ച് സ്വീകരിച്ചു.
Comments