You are Here : Home / വെളളിത്തിര

ശ്രീദേവിയോട് എനിക്ക് കടുത്ത പ്രണയം

Text Size  

Story Dated: Wednesday, March 14, 2018 03:22 hrs UTC

ശ്രീദേവിയോട് തനിക്ക് പ്രണയമായിരുന്നെന്നും അവര്‍ക്കതിനെക്കുറിച്ച്‌ അറിയാമായിരുന്നെന്നും ബോളീവുഡിന്റെ സൂപ്പര്‍ സ്റ്റാറിന്റെ വെളിപ്പെടുത്തല്‍. ഒരു മീഡിയയ്ക്ക്ു നല്‍കിയ അഭിമുഖത്തില്‍ ബോളീവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമീര്‍ ഖാനാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സിനിമയ്ക്കു വേണ്ടി ഒരിക്കല്‍ പോലും ഇരുവരും ഒന്നിച്ചിട്ടില്ലെങ്കിലും ആമീറിന്റെ കരിയറിന്റെ തുടക്കത്തില്‍ ഒരു ഫോട്ടോ ഷൂട്ടിനായി ഇരുവരും ഒരുമിച്ച്‌ ക്യാമറയ്ക്ക് മുമ്ബില്‍ എത്തിയിരുന്നു.

അവര്‍ക്കൊപ്പം ക്യാമറയ്ക്ക് മുന്നില്‍ വരുന്നത് തനിക്കെന്നും ഭയവും ടെന്‍ഷനുമായിരുന്നു. അവരോട് സ്നേഹവും ആരാധനയുമായിരുന്നു. മുന്നില്‍ എത്തിയാല്‍ രണ്ട് സെക്കന്റ് പോലും അവര്‍ക്ക് വേണ്ടി വരില്ല, അവരോടുള്ള പ്രണയം തിരിച്ചറിയാന്‍. അതായിരുന്നു തനിക്ക് ടെന്‍ഷന്‍ ആമീര്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ പേരിനൊപ്പം പറഞ്ഞു കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന പേരേതാണ് എന്ന ചേദ്യത്തിന് ശ്രീദേവി എന്നായിരുന്നു
കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫീ വിത്ത് കരണില്‍ മുമ്ബ് ആമീര്‍ വ്യക്തമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.