You are Here : Home / വെളളിത്തിര

നായികമാർ അവസരം മുതലാക്കി : പ്രതിഫലം കുത്തനെ ഉയർത്തി

Text Size  

Story Dated: Wednesday, March 21, 2018 02:54 hrs UTC

സൂപ്പര്‍ നായകന്മാരെ വിട്ടു നായികമാരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമകളെടുക്കാന്‍ നിര്‍മാതാക്കള്‍. ഇതു മുതലെടുത്തു പ്രതിഫലം വര്‍ധിപ്പിക്കാന്‍ നടിമാര്‍. അടുത്തിടെ, നടിമാരെ കേന്ദ്രകഥാപാത്രങ്ങളാക്കിയെടുത്ത സിനിമകള്‍ വമ്ബിച്ച വിജയങ്ങള്‍ നേടുകയുണ്ടായി. മുടക്കുമുതല്‍ വച്ചുനോക്കുമ്ബോള്‍ സൂപ്പര്‍ സ്റ്റാറുകളുടെ പടങ്ങളെ കടത്തിവെട്ടുന്നതായിരുന്നു ഇവയെല്ലാം. സൂപ്പര്‍സ്റ്റാര്‍ പടങ്ങള്‍ക്കുണ്ടാകുന്ന ചെലവും ഈ സിനിമകള്‍ക്കില്ല.

ഈ ഒരു സാഹചര്യം മുതലെടുത്തുകൊണ്ട് കഥാനായികമാര്‍ തങ്ങളുടെ പ്രതിഫലം ഗണ്യമായ തോതില്‍ ഉയര്‍ത്തിയിരിക്കുന്നു. പ്രതിഫല വര്‍ധന വ്യവസ്ഥ അനുസരിച്ച്‌ നയന്‍താരയും അനുഷ്കയും ഇക്കാര്യത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു. നയന്‍താര തുടക്കത്തില്‍ ഒരു കോടി രൂപയാണു വാങ്ങിയിരുന്നത്. അതിനുശേഷം അവരുടെ പടങ്ങളൊക്കെ വിജയം നേടുകയുണ്ടായി തുടര്‍ന്ന് രണ്ടു കോടിയായി ഉയര്‍ത്തുകയുണ്ടായി. രാജാറാണി, തനി ഒരുവന്‍, നാനും റൗഡിതാന്‍ എന്നിങ്ങനെ അവര്‍ അഭിനയിച്ച പടങ്ങളൊക്കെയും തുടര്‍ച്ചയായി, വിജയകരമായി ഓടി.

സമീപകാലത്തായി കഥാനായകന്‍ ഇല്ലാതെ 'അറം' എന്ന പടത്തില്‍ നയന്‍താര കലക്ടറായി അഭിനയിച്ചു. ഇതും സൂപ്പര്‍ഹിറ്റായി. ഇപ്പോള്‍ ഇമൈക്കാ നൊടികള്‍, കൊലയുതിര്‍കാലം, കോലമാവു കോകില എന്നീ തമിഴ് സിനിമകളിലും ഒരു തെലുങ്ക് സിനിമയിലും അഭിനയിക്കുന്നു. മാത്രമല്ല, അജിത് കുമാറിനോടൊപ്പം 'വിശ്വാസം' (വിസുവാസം) എന്ന പടത്തില്‍ അഭിനയിക്കാനും കരാറായിക്കഴിഞ്ഞു. ഈ പടത്തിന് അഞ്ചുകോടി രൂപ പ്രതിഫലം നല്‍കുമെന്ന വിവരമാണു പുറത്തുവരുന്നത്.

അനുഷ്കയുടെ മാര്‍ക്കറ്റ് 'ബാഹുബലി'ക്കു ശേഷമാണ് ഉയര്‍ന്നത്. അതിനു മുമ്ബായി രണ്ടുകോടി, മൂന്നു കോടി നിരക്കിലായിരുന്നു വാങ്ങിയിരുന്നത്. ബാഹുബലി അന്തര്‍ദേശീയ തലത്തില്‍ 1000 കോടിയിലധികം രൂപ നേടി. സമീപകാലത്തായി റിലീസായ 'ബാഗ്മതി' പടവും ഗംഭീര വിജയമായിരുന്നു. ഇതേത്തുടര്‍ന്ന് അനുഷ്ക പ്രതിഫലം അഞ്ചുകോടിയായി ഉയര്‍ത്തി. കാജല്‍ അഗര്‍വാള്‍ ഒന്നരക്കോടിയായിരുന്നു വാങ്ങിയിരുന്നത്. അവരിപ്പോള്‍ രണ്ടുകോടിയാണു കൈപ്പറ്റുന്നത്.

തമന്നയും തന്റെ പ്രതിഫലം ഒന്നരക്കോടിയില്‍നിന്നും രണ്ടു കോടിയായി ഉയര്‍ത്തിക്കഴിഞ്ഞു. സാമന്ത വിവാഹത്തിനു ശേഷവും തുടര്‍ന്ന് അഭിനയരംഗത്തുണ്ട്. അവരും തന്റെ പ്രതിഫലം രണ്ടുകോടിയാക്കി. രാകുല്‍ പ്രീത് സിങ് വളര്‍ന്നുവരുന്ന നടിയാണ്. കാര്‍ത്തിയുടെ ജോഡിയായി ഇവര്‍ അഭിനയിച്ചു റിലീസായ 'ധീരന്‍ അധികാരം' എന്ന പടം വിജയിച്ചത് മൂലം രകുല്‍ തന്റെ ശമ്ബളവും ഒന്നരക്കോടിയാക്കി. അമലാപോള്‍ ഇപ്പോള്‍ രണ്ടുകോടി ചോദിക്കുകയാണ്. കീര്‍ത്തി സുരേഷ് തമിഴിലും തെലുങ്കിലും മുന്‍നിര താരമാണ്. ഇവരും മോശമല്ലാത്ത പ്രതിഫലമാണ് ചോദിക്കുന്നത്. തൃഷയും വെറുതെയിരുന്നില്ല. അവരും ഒന്നരക്കോടി ചോദിക്കുന്നതായിട്ടാണ് പറയപ്പെടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.