നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. ജയസൂര്യ കയ്യേറി നിര്‍മ്മിച്ച മതില്‍ പൊളിക്കുന്നതിനാണ് സ്റ്റേ. ചെലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മിച്ച ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം കൊച്ചിന്‍ കോര്‍പ്പറേഷന്‍ പൊളിച്ച് നീക്കിയിരുന്നു.
കായല്‍ കൈയേറ്റത്തില്‍ നടന്‍ ജയസൂര്യയുടെ അപ്പീല്‍ തദ്ദേശ ട്രൈബ്യൂണല്‍ നേരത്തെ തള്ളിയിരുന്നു. ചെലവന്നൂര്‍ കായല്‍ കൈയേറി ബോട്ട് ജെട്ടി നിര്‍മ്മിച്ചത് പൊളിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ജയസൂര്യ സമര്‍പ്പിച്ച അപ്പീലാണ് തള്ളിയത്. ഇതേ തുടര്‍ന്നാണ് കൊച്ചിന്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം ബോട്ട് ജെട്ടി പൊളിച്ച് നീക്കിയത്. എന്നാല്‍ കയ്യേറി നിര്‍മ്മിച്ച മതില്‍ പൊളിക്കുന്നതിനാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ സ്‌റ്റേ വന്നിരിക്കുന്നത്.
Comments