കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്മാന് ഖാന് ജാമ്യം അനുവദിച്ചു. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. ഇന്ന് തന്നെ സല്മാന് ഖാന് ജയിലില്‍ മോചിതനാകും.
ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെ വാദത്തെ മറികടന്നാണ് സല്മാന് ജാമ്യം നല്‍കിയത്. ജഡ്ജിയെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയെങ്കിലും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനെ അത് ബാധിച്ചില്ല.
സല്‍മാനടക്കം ഏഴുപേരാണ് കേസിലെ പ്രതികള്‍. 1998 സെപ്റ്റംബര്‍ 26ന് ജോദ്പൂരിലെ ഭവാദില്‍ വച്ചും 28ന് ഗോദാഫാമില്‍ വച്ചുമാണ് സല്മാന് കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ഹം സാഥ് സാഥ് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.
20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് സല്മാന്ഖാന് ശിക്ഷിക്കപ്പെടുന്നത്. നേരത്തെ ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശം വച്ച കേസില്‍ സല്‍മാനെ കോടതി വെറുതേ വിട്ടിരുന്നു.
Comments