മാന്‍വേട്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട സല്മാന് ഖാന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. അമ്ബതിനായിരം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യത്തിലുമാണ് താരം ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. രാത്രിയോടെ നടന് മുംബൈ ബാന്ദ്രയിലെ വസതിയിലേക്ക് എത്തിയിരുന്നു. കത്രീന കെയ്ഫ്, ഡെയ്സി ഷാ, ഹ്യുമ ഖുറേഷി, വരുണ്‍ ധവാന്, അമൃത അറോറ തുടങ്ങിയവര്‍ രാത്രി തന്നെ താരത്തെ കാണാന്‍ എത്തിയിരുന്നു.
ഏഴ് വര്‍ഷത്തോളം സല്‍മാന്റെ കാമുകിയായിരുന്നു കത്രീന. ഇടയ്ക്ക് ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് ഏക് ദാ ടൈഗറിന്റെ രണ്ടാം പതിപ്പായ ടൈഗര്‍ സിന്ദാ ഹേയില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. പിന്നീട് സല്മാന് നടത്തിയ സ്റ്റേജ് ഷോയിലും നടി പങ്കെടുത്തു.
പൊതുവേദിയില്‍ ഇരുവരും ഒരേ കപ്പില്‍ ചായക്കുടിച്ചതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. തകര്‍ന്നുപോയ പ്രണയം വീണ്ടും മൊട്ടിട്ടു തുടങ്ങിയെന്നാണ് ബോളിവുഡ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്നലെ സല്‍മാനെ കാണാന്‍ എത്തുമ്ബോള്‍ കത്രീന ദു:ഖിതയായിരുന്നു.
Comments