തെലുങ്ക് നടി ശ്രീ റെഡ്ഡി തന്നെ പീഡിപ്പിച്ചയാളുടെ ഫോട്ടോ പുറത്തുവിട്ടു. പ്രമുഖ നടന്റെ സഹോദരനുമായുള്ള സ്വകാര്യ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. റാണയുടെ സഹോദരനാണ് ചിത്രത്തിലുള്ളത്.
ഫിദ സംവിധായകന് ശേഖര്‍ കമ്മുല, നാനി, അല്ലു അര്ജുന് എന്നിവര്‍ക്കെതിരെയും നടി ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു.
സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ശ്രീ റെഡ്ഡി കഴിഞ്ഞദിവസം അര്‍ദ്ധനഗ്നയായി പൊതുനിരത്തില്‍ പ്രതിഷേധിച്ചിരുന്നു. ഒരു നിര്‍മ്മാതാവിന്റെ മകന് തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നും നടി വെളിപ്പെടുത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് സൂപ്പര്‍താരം റാണ ദഗ്ഗുപതിയുടെ സഹോദരനും പ്രശസ്ത നിര്‍മ്മാതാവ് സുരേഷ് ബാബുവിന്റെ മകനുമായ അഭിറാമിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
പരസ്പരം ആലിംഗനം ചെയ്തും ഉമ്മ വെയ്ക്കുന്നതുമായ ചിത്രങ്ങളാണ് താരം പുറത്തുവിട്ടത്. മൂവി ആര്‍ടിസ്റ്റ് അസോസിയേഷനിലെ അംഗത്വം അഭിറാം വാഗ്ദാനം ചെയ്തിരുന്നുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
നിര്‍മ്മാതാവിന്റെ മകന് പീഡിപ്പിച്ചുവെന്ന ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍ സത്യമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണിത്. എന്നാല്‍ ഇത് മോര്‍ഫ് ചെയ്ത ചിത്രങ്ങളാണെന്നും സോഷ്യല്‍മീഡിയയില്‍ ആരോപണമുണ്ട്.
ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടുമെന്ന് ശ്രി റെഡ്ഡി വെല്ലുവിളിച്ചിരുന്നു.
ചലച്ചിത്രരംഗത്ത് കാസ്റ്റിംഗ് കൗച്ചിനെ ചൊല്ലി പ്രതിഷേധം ശക്തമായിരിക്കുകയാണ്. പല താരങ്ങളും ഇതിനോടകം കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി കഴിഞ്ഞു. കാസ്റ്റിംഗ് കൗച്ചിന് ഇരയായവരും രംഗത്തെത്തിയിരുന്നു.
Comments