You are Here : Home / വെളളിത്തിര

എത്രനാള്‍ ഉണ്ടാകുമെന്നറിയാന്‍ ജ്യോത്സന്മാരുടെ അടുത്തേക്കു പോകുന്നവരാണ് സിനിമാക്കാർ

Text Size  

Story Dated: Monday, May 14, 2018 02:03 hrs UTC

അഞ്ചാം ക്ലാസില്‍ മൂന്നു പ്രാവശ്യം പഠിച്ചയാളാണ് താനെന്നും എന്നാല്‍ ഇപ്പോള്‍ അഞ്ചാം ക്ലാസില്‍ താന്‍ എഴുതിയ പുസ്തകത്തിന്റെ ഭാഗം പഠിക്കാനുണ്ടെന്നും നടനും എംപിയുമായ ഇന്നസെന്റ്.

കേരള ജ്യോതിഷപരിഷത്ത് കേന്ദ്ര സമിതിയുടെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇനി എത്രനാള്‍ സിനിമയില്‍ ഉണ്ടാകുമെന്നറിയാന്‍ ജ്യോത്സന്മാരുടെ അടുത്തേക്കു പോകുന്നവരാണ് സിനിമാക്കാരില്‍ ചിലരെന്നും ഇന്നസെന്റ് പറഞ്ഞു.

ആരും കാണില്ലെന്ന് ഉറപ്പുവരുത്തി ജ്യോത്സ്യന്മാര്‍ക്കു മുന്നില്‍ അവര്‍ കൈനീട്ടുന്നു. അതുകാണുമ്ബോള്‍ ഭിക്ഷ ചോദിക്കുകയാണെന്നും തോന്നും എന്നാല്‍ കൈരേഖ നോക്കാനാണവനര്‍ കൈനീട്ടുന്നതെന്നും അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു. 

കസേരയോട് താത്പര്യം കൂടിയാല്‍ മനസ്സമാധാനം കുറയും. അതുകൊണ്ടാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് വിചാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.