സംവിധായിക അഞ്ജലി മേനോന് നടനും സംവിധായകനുമായ പ്രതാപ് പോത്തനുണ്ടായ പ്രശ്‌നം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സിനിമയുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം. അതിനെക്കുറിച്ച് പ്രതാപ് പോത്തന്‍ തുറന്നു പറയുകയാണ്.
അഞ്ജലിമേനോനുമായി ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍, സ്‌ക്രിപ്റ്റാണ് പ്രശ്‌നം. ഫുള്‍ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ എനിക്ക് കോണ്‍ഫിഡന്‍സില്ലാതെ പോയി. ക്ലൈമാക്‌സിന്റെ ഭാഗമായി സുനാമിയൊക്കെ വരുന്നുണ്ട്. കേരള ഈസ് എ വെരിസ്‌മോള്‍ മാര്‍ക്കറ്റ്. ആ മാര്‍ക്കറ്റില്‍ വിറ്റ് പോകാന്‍ കഴിയുന്നതേ ഉണ്ടാക്കാവൂ. ഞാന്‍ സിനിമ കൂടുതല്‍ ചെയ്യുന്നില്ലെങ്കിലും സിനിമയെ നന്നായി പഠിക്കുന്ന ഒരാളാണ്.
എല്ലാ ഭാഷാചിത്രങ്ങളും ശ്രദ്ധിക്കാറുണ്ട്. ഇവിടെ എനിക്കെന്ത് ചെയ്യാന്‍ പറ്റും, അതിലേക്കാണ് ഞാന്‍ പോകുന്നതെന്നും പ്രതാപ് പറയുന്നു.
സംവിധാനം ചെയ്ത എല്ലാ പടങ്ങളുടെയും സ്‌ക്രീന്‍ പ്ലേ ഞാന്‍ തന്നെയാണ് എഴുതിയത്. മലയാളത്തില്‍ ചെയ്യാന്‍ പോയ പുതിയ പടത്തിന്റെ സ്‌ക്രീന്‍ പ്ലേ എഴുതാന്‍ ഏല്‍പ്പിച്ചത് അഞ്ജലിമേനോനെയാണ്.
സ്‌ക്രിപ്റ്റില്‍ കണ്‍വിന്‍സ് ആകാതെ വന്നപ്പോള്‍ എനിക്ക് അതില്‍നിന്ന് പിന്മാറേണ്ടി വന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം ആ സ്‌ക്രിപ്റ്റ് വെച്ച് വര്‍ക്കുചെയ്യുകയാണെങ്കില്‍ പ്രൊഡ്യൂസര്‍ പറഞ്ഞ തുകയില്‍ തീരില്ല. അങ്ങനെയായിരുന്നു സ്‌ക്രീന്‍പ്ലേ.
ആദ്യം വേറൊരു പ്രൊഡ്യൂസറായിരുന്നു, പിന്നീട് രഞ്ജിത്ത് വന്നു. സ്‌ക്രീന്‍ പ്ലേ ഞാന്‍ എഴുതാമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് അത് പറ്റില്ല.
അഞ്ജലിമേനോന്‍ തന്നെ എഴുതിയാല്‍ മതിയെന്നൊക്കെയുള്ള ഒരു തരം തേര്‍ഡ്‌റേറ്റ് പൊളിറ്റിക്‌സായിരുന്നു. അങ്ങനെയാണെങ്കില്‍ എനിക്ക് താല്‍പ്പര്യമില്ലെന്ന് പറഞ്ഞു. ഇവിടുത്തെ പോലെ പൊളിറ്റിക്‌സ് വേറെ ഒരിടത്തും കാണില്ല. ഒരുത്തന്‍ കയറി വന്നാല്‍ അവനെ ചവിട്ടി താഴെയിടണം.
വാ തുറന്നു എന്തെങ്കിലും പറഞ്ഞുപോയാല്‍ കുഴപ്പമാണ്. ഞാന്‍ ആരുടെ മുഖത്ത് നോക്കിയും കാര്യം പറയും.
അത് പലര്‍ക്കും ഇഷ്ടപ്പെടില്ല. ഓച്ഛാനിച്ചുനില്‍ക്കുന്നവരെയാണല്ലോ എല്ലാവര്‍ക്കും ആവശ്യം. പവ്വറുള്ളവന്റെ മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കണം. എന്ത് അഭിമാനമാണുള്ളത്.
എനിക്ക് ആരുടെ മുന്നിലും ഓച്ഛാനിച്ച് നില്‍ക്കാന്‍ പറ്റില്ലെന്നും പ്രതാപ് പോത്തന്‍ പറയുന്നു.
Comments