സ‌്ത്രീകളുടെ പ്രശ‌്നങ്ങള്‍ കാലങ്ങളായി സമൂഹത്തില്‍ നിലനില്‍ക്കുന്നവ തന്നെയാണെന്ന‌് നടി രേവതി. പുരോഗമനം പറയുമ്ബോഴും മാനസികമായി വളരുന്നില്ലെന്നും മാറി ചിന്തിക്കാന്‍ സമൂഹത്തിന‌് സാധിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. കലൂരിലെ മാമാങ്കം ഹാളില്‍ വിമന്‍ ഇന്‍ സിനിമ കലക‌്ടീവ‌് സംഘടിപ്പിച്ച കൂട്ടായ‌്മയില്‍ സംസാരിക്കുകയായിരുന്നു രേവതി.
എല്ലാവര്‍ക്കും ഒരുപോലെ ജോലിചെയ്യാന്‍ സാധിക്കുന്ന ഒരു വ്യവസായമാകണം സിനിമ. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ‌്നങ്ങള്‍ സംഘടന പരിശോധിച്ചുവരികയാണ‌്. എങ്ങനെ പ്രശ‌്നങ്ങളെ അഭിമുഖീകരിക്കാം എന്ന ആലോചനകളും നടന്നുവരുന്നതായും അവര്‍ പറഞ്ഞു.
സിനിമയിലെ നിശബ‌്ദതയെ എത്രമാത്രം ഈ സംഘടന പൊട്ടിച്ചെറിഞ്ഞിട്ടുണ്ടെന്ന‌് ചിന്തിക്കേണ്ട സമയമായെന്നും പരാതി സ്വീകരിക്കാന്‍ മാത്രമല്ല അവ പരിഹരിക്കാന്‍ എത്രമാത്രം മുന്നോട്ട‌് വരുന്നുണ്ടെന്ന‌് ആലോചിക്കേണ്ട സമയമായെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പ്രശ‌്നങ്ങളെ സമൂഹത്തിന്റെ മുന്നിലേക്ക‌് എത്തിച്ചാല്‍ മാത്രമെ പരിഹാരങ്ങള്‍ ഉണ്ടാകുകയുള്ളു എന്നും അഭിപ്രായം ഉയര്‍ന്നു. നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ, സജിത മഠത്തില്‍, റിമ കല്ലിങ്കല്‍, കഥാകാരി എ എസ‌് പ്രിയ,രേഖാ രാജ് ,ആഷിക് അബു, ഷഹബാസ് അമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ പൗളി വത്സനെ ഡബ്ല്യുസിസി പ്രവര്‍ത്തകര്‍ പൊന്നാട അണിയിച്ച‌് ആദരിച്ചു. തുടര്‍ന്ന‌് മിര്‍ച്ച‌് മസാല എന്ന ചിത്രപ്രദര്‍ശനവും ചര്‍ച്ചയും നടന്നു.
Comments