പത്ത് വര്‍ഷത്തിനു ശേഷം ഒന്നിച്ച് അഭിനയിക്കുമ്ബോള്‍ സോനം കപൂര്‍ മികച്ച നടിയായി മാറിയെന്ന് രണ്‍ബീര്‍ കപൂര്‍. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു രണ്‍ബീര്‍. സോനത്തിന്റെ അനുഭവവും ആത്മവിശ്വാസവും മികച്ചതാണെന്നും തങ്ങള്‍ രണ്ടു പേരും നന്നായി ആസ്വദിച്ചാണ് ജോലി ചെയ്തതെന്നും രണ്‍ബീര്‍ പറഞ്ഞു.
സഞ്ജയ് ലീലാ ബന്‍സാലിയുടെ 'സാവരിയ' എന്ന ചിത്രത്തിലൂടെയാണ് സോനവും രണ്‍ബീറും ഒന്നിച്ചെത്തുന്നത്. അതിനു ശേഷം ഒന്നിച്ച് അഭിനയിച്ചിട്ടില്ല. എന്നാല്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ ബ്ലാക്കില്‍ സഹസംവിധായകരായിരുന്നു ഇരുവരും. ആ സമയത്ത് എങ്ങനെയായിരുന്നോ അതുപോല തന്നെയാണ് ഇപ്പോഴെന്നും രണ്‍ബീര്‍ പറഞ്ഞു.
Comments