You are Here : Home / വെളളിത്തിര

ഞാന്‍ അത് കണ്ടതിന് ശേഷം മാത്രമേ വിശ്വസിക്കൂ

Text Size  

Story Dated: Sunday, June 03, 2018 04:17 hrs UTC

ആലിയ ഭട്ടുമായി താന്‍ പ്രണയത്തിലാണെന്ന രണ്‍ബീര്‍ കപൂറിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് ലോകം. എന്നാല്‍ പ്രേക്ഷകരേക്കാള്‍ കൂടുതല്‍ നടുങ്ങിയിരിക്കുന്നത് കത്രീന കൈഫ് ആണ്.

രണ്‍ബീറും കത്രീനയും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം വരെ എത്തിയിരുന്ന പ്രണയത്തില്‍ നിന്ന് പിന്നീട് ഇവര്‍ പിരിയുകയായിരുന്നു. ഈ വേര്‍പിരിയലിന് ശേഷമാണ് രണ്‍ബീര്‍ ആലിയയുമായി സൗഹൃദത്തിലാകുകയും ശേഷം പ്രണയത്തിലാകുകയും ചെയ്‌തത്.

എന്നാല്‍ കത്രീന പ്രണയ ബന്ധങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കുകയായിരുന്നു. അതിനിടെ കത്രീന ഇന്‍സ്‌റ്റാഗ്രാമില്‍ പങ്കിട്ട പോസ്‌റ്റാണ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച. 'ഞാന്‍ അത് കണ്ടതിന് ശേഷം മാത്രമേ വിശ്വസിക്കൂ' എന്നാണ് കത്രീനയുടെ പോസ്‌റ്റ്. ഈ കുറിപ്പിന് പിന്നില്‍ രണ്‍ബീര്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.