You are Here : Home / വെളളിത്തിര

യഥാര്‍ത്ഥ ഭാര്യ ആര്യയായാല്‍ മതിയായിരുന്നു

Text Size  

Story Dated: Sunday, June 03, 2018 04:22 hrs UTC

ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരജോഡികളാണ് രമേഷ് പിഷാരടിയും ആര്യയും. ഇരുവരും ദമ്ബതികളായാണ് ആ പ്രോഗ്രാമില്‍ എത്തുന്നത്.

പ്രേക്ഷകര്‍ സ്വീകരിച്ച തങ്ങളുടെ താരജോഡിയെക്കുറിച്ച്‌ കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പിഷാരടി പറയുന്നത് ഇങ്ങനെ:

'ചില സന്ദര്‍ഭങ്ങളില്‍ യഥാര്‍ത്ഥ ഭാര്യ ആര്യയായാല്‍ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. സ്വന്തം ഭാര്യ സൗമ്യയേക്കാള്‍ എനിക്ക് ഇഷ്ടം ആര്യയോടാണ്.' വീട്ടില്‍ പ്രശ്‌നമാകില്ലേ എന്ന ചോദ്യത്തിന് പിഷാരടിയുടെ മറുപടി ഇതാണ്.

'വീട്ടില്‍ പോയാല്‍ എനിക്ക് അവളുടെ കാലില്‍ കെട്ടിപ്പിടിച്ച്‌ കിടന്ന് പറയാം. ആര്യയോട് ചെയ്യാന്‍ പറ്റില്ല. അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ എനിക്ക് അങ്ങനെ പറയേണ്ടി വന്നു എന്ന് പറഞ്ഞ് ഭാര്യയുടെ കാല്‍ പിടിക്കാം. വീട്ടിലായതുകൊണ്ട് വേറാരും അറിയില്ലല്ലോ'.

'സൗമ്യയും ആര്യയും നല്ല കൂട്ടാണ്. ഞാനിങ്ങനെ പറഞ്ഞതുകൊണ്ട് എന്റെ ഭാര്യയ്ക്ക് ഒരു വിഷമവും ഉണ്ടാകില്ല. പലയിടത്തും സൗമ്യയോടൊപ്പം പോകുമ്ബോള്‍ ആര്യയെ ആളുകള്‍ ചോദിക്കാറുണ്ട്.'

'ഇതാണോ ഭാര്യ, അപ്പോള്‍ ആര്യയോ എന്ന് അമ്ബരപ്പോടെയാണ് ചോദിക്കുന്നത്. തിയേറ്ററില്‍ പോയപ്പോള്‍ സൗമ്യയോട് ഒരു സ്ത്രീ പറയുകയാണ്, ഞങ്ങള്‍ക്ക് ആര്യയെയാണ് ഇഷ്ടമെന്ന്'.-പിഷാരടി പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.