തെന്നിന്ത്യന്‍ നായിക ശ്വേത പ്രസാദ് ബസുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഫിലിംമേക്കറായ രോഹിത് മിത്തലാണ് ശ്വേതയെ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തില്‍ ആയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗോവയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
വിവാഹനിശ്ചയം കഴിഞ്ഞ കാര്യം ശ്വേത സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്ന് അവര്‍ അറിയിച്ചു.
വിവാദങ്ങളില്‍പ്പെട്ട് കരിയര്‍ ബ്രേക്ക് ആയ ശ്വേത പിന്നീട് മിനി സ്‌ക്രീനിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. നേരത്തെ ബദ്രിനാഥ് കി ദുല്‍ഹനിയ എന്ന ചിത്രത്തില്‍ ശ്വേത വരുണ്‍ ധവാന്റെ ബന്ധുവായി അഭിനയിച്ചിരുന്നു.
രണ്ടു വര്‍ഷം മുമ്ബ് ഹോട്ടലില്‍ നിന്ന് അനാശാസ്യത്തിന് ശ്വേതയെ അറസ്റ്റ് ചെയ്തത്. കുടുംബം പുലര്‍ത്താനാണ് താന്‍ വേശ്യാവൃത്തി സ്വീകരിച്ചതെന്ന ശ്വേതയുടെ നിലപാടും ചര്‍ച്ചയായി. അറസ്റ്റ് ചെയ്ത് ഹൈദരാബാദിലെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ച ശ്വേതയെ കുറ്റവിമുക്തയാക്കിക്കൊണ്ട് വിധി വന്നിരുന്നു. ഇതോടെയാണ് നടി വീണ്ടും അഭിനയരംഗത്ത് സജീവമായത്.
Comments