ബോളിവുഡ് സുന്ദരി സോനം കപൂറുമായി വളരെയധികം അടുത്ത സൗഹൃദം പങ്കുവെയ്ക്കുന്ന താരമാണ് സ്വര ഭാസ്കര്‍. സോനവും സൗഹൃദത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല. സോനത്തിന്റെ വിവാഹവേദി ആ സൗഹൃദങ്ങളുടെ സംഗമസ്ഥലം കൂടിയായിരുന്നു.
തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് സോനം കപൂര്‍. വിവാഹത്തിനു മുമ്ബു തന്നെ സോനം ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരുന്നു. സ്വര ഭാസ്കറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സ്വരയുടെ അഭിനയം കണ്ട് താന്‍ മതിമറന്നു പോയിട്ടുണ്ടെന്നും അവള്‍ക്കനുയോജ്യമായ രണ്ട് കഥകളാണ് തന്റെ പക്കലുള്ളതെന്നും സോനം പറയുന്നു. സിനിമയുടെ തിരക്കഥാ രചന തകൃതിയായി പൂര്‍ത്തിയാകുന്നതായും സോനം പറഞ്ഞു.
എല്ലാം ശരിയായാല്‍ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും സോനം അറിയിച്ചു. സോനത്തിന്റെ സംവിധാന സംരഭത്തില്‍ അഭിനയിക്കാന്‍ പോകുന്ന ത്രില്ലിലാണ് സ്വരയും.
Comments