You are Here : Home / വെളളിത്തിര

പ്രിയങ്കാ ചോപ്രയ്‌ക്കെതിരെ പ്രതിഷേധവുമായി സോഷ്യല്‍മീഡിയ

Text Size  

Story Dated: Saturday, June 09, 2018 03:48 hrs UTC

വീണ്ടും സോഷ്യല്‍മീഡിയ ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്ത്. അമേരിക്കന്‍ സീരിസായ ക്വാണ്ടികോയുടെ പുതിയ എപ്പിസോഡില്‍ ഒരു കൂട്ടം ഇന്ത്യന്‍ ദേശീയവാദികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്നാരോപിച്ചാണ് താരത്തിനെതിരെ ഇന്ത്യന്‍ ആരാധകരുടെ പ്രതിഷേധം.

ജൂണ്‍ 1ന് പുറത്തുവന്ന 'ദി ബ്ലഡ് ഓഫ് റോമിയോ' എന്ന സീസണിനെതിരെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. എഫ്ബിഐ ഏജന്റായ അലക്‌സ് പാരിഷ് എന്ന പ്രിയങ്ക അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രം, അമേരിക്കയില്‍ സ്‌ഫോടനമുണ്ടാക്കി, പാകിസ്താനുമേല്‍ പഴി ചാരാനുള്ള ഇന്ത്യന്‍ തീവ്രവാദികളുടെ നീക്കത്തെ സമര്‍ത്ഥമായി തടയുന്നതായാണ് കഥ.

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യ - പാകിസ്താന്‍ സമ്മേളനം ന്യൂയോര്‍ക്കില്‍ വെച്ച്‌ നടക്കാനിരിക്കെ, ഹഡ്‌സണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും യുറേനിയം 235 ആരോ മോഷ്ടിക്കുന്നു.ആദ്യം പാകിസ്താന് നേരെ അന്വേഷണം നീളുമെങ്കിലും, തീവ്രവാദികളിലൊരാളുടെ കഴുത്തില്‍ പ്രിയങ്കയുടെ കഥാപാത്രം രുദ്രാക്ഷം കണ്ടെത്തുന്നതോടെ ആക്രമണത്തിനു പിന്നിലെ യഥാര്‍ത്ഥ സൂത്രധാരന്മാരായ ഇന്ത്യന്‍ തീവ്രവാദികള്‍ വലയിലാകുന്നു.

ഇന്ത്യയെ ഒരു തീവ്രവാദരാഷ്ട്രമായി ചിത്രീകരിക്കുന്നത് ഒരു ഇന്ത്യക്കാരിയെന്ന നിലയില്‍ പ്രിയങ്ക ചോപ്ര എതിര്‍ക്കണമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ വഴിയുള്ള പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

ഇന്ത്യയിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ പാകിസ്താനെ കുടുക്കാനായി നടക്കുന്ന രീതിയിലുള്ള കഥാതന്തു അസംബന്ധമാണെന്നും ഒരിക്കലും സംഭവിക്കാത്തതാണെന്നും വിമര്‍ശനങ്ങളില്‍ പറയുന്നു.

റേറ്റിങ് കുറഞ്ഞതിനെ തുടര്‍ന്ന് എബിസി പരമ്ബര ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍ ഇത് ക്വാണ്ടികോയുടെ അവസാന സീസണാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.