'ബോയ്ഫ്രണ്ട്' എന്ന മലയാള ചിത്രത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഹണി റോസ്. മലയാളത്തിലും അന്യഭാഷകളിലും സജ്ജീവമായി അഭിനയിക്കുന്ന താരം ഇപ്പോള്‍ ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.
ആദ്യ ചിത്രമായ 'ബോയ്ഫ്രണ്ട്' എന്ന സിനിമയ്ക്ക് ശേഷം താരത്തിന് നിരവധി ചിത്രങ്ങളില്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് കുറച്ചുവര്‍ഷം അവസരങ്ങള്‍ ഒന്നും നടിക്ക് ലഭിച്ചില്ല. ആ സമയത്ത് ഒരുപാട് വിഷമിച്ചിട്ടുണ്ടെന്നും എന്നാല്‍ 2017 ല്‍ റിലീസായ ചങ്ക്സില്‍ കിടിലം മേക്കോവറിലെത്തിയ ചിത്രത്തിന്റെ വിജയം തന്റെ കരിയറിനെ തുണച്ചെന്നും നടി പറയുന്നു.
റിങ് മാസ്റ്ററില്‍ നെഗറ്റീവ് കഥാപാത്രമാണ് ലഭിച്ചത്. അതില്‍ വളരെ സന്തോഷമുണ്ടായിരുന്നു. നെഗറ്റീവ് കഥാപാത്രത്തിന് ഒരുപാട് പെര്‍ഫോം ചെയ്യാനുള്ള സ്പേസ് ലഭിക്കും. എന്റെ കഥാപാത്രം പരമാവധി ഭംഗിയാക്കി. എന്റെ കഥാപാത്രം ഒരു നടിയെ മുന്‍നിര്‍ത്തിയാണെന്ന് വിവാദം ഉയര്‍ന്നിരുന്നു. ഒരു മാഗസിനിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ഗോസിപ്പുകള്‍ വരുന്നത് സ്വാഭാവികമാണ്. ഞാന്‍ അത് കാര്യമാക്കിയില്ല. എനിക്ക് തന്ന കഥാപാത്രം ഞാന്‍ ചെയ്തു .
മോശമായ രീതിയിലുളള സംസാരവും സമീപനവും തുടക്കകാലത്ത് സിനിമാ രംഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നും ഹണി പറയുന്നു. ബ്രെയ്ന്‍വാഷ് ചെയ്യാനും ആളുകളുണ്ടാവുമെന്നും നമ്മുടെ വ്യക്തിത്വത്തില്‍ ഉറച്ചു നിന്നാല്‍ കാസ്റ്റിങ് കൗച്ച് ഒന്നും ഒരു വിഷയമാകില്ലെന്നും ഹണി പറയുന്നു.
മുരളി ഗോപി തിരക്കഥയെഴുതിയ വണ്‍ ബൈ ടു എന്ന ചിത്രത്തില്‍ ഒരു ലിപ്ലോക്ക് രംഗമുണ്ടായിരുന്നു. എന്നാല്‍ തന്നോട് ഇക്കാര്യം സംവിധായകന് നേരത്തെ പറഞ്ഞിരുന്നില്ല. 'ഏറെ സ്നേഹിച്ചയാള്‍ മരിച്ചുപോകുന്നു, ഒട്ടും പ്രതീക്ഷിക്കാതെ അയാള്‍ മുന്പില് വന്നു നില്ക്കുന്നു' ഇതായിരുന്നു ആ രംഗത്തിന്റെ പശ്ചാത്തലം. അവര്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ആ ചുംബനം ഇവിടെ അത്യാവശ്യമാണെന്ന് തോന്നി. അങ്ങനെയാണ് ആ രംഗം ഞാന്‍ ചെയ്തത്. പക്ഷേ അത് അവര്‍ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചത് എന്നെ വിഷമിപ്പിച്ചു ഹണി റോസ് പറഞ്ഞു.
Comments