താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനത്തില്‍ പ്രമുഖരുടെ പ്രതികരണം തുടരുമ്ബോള്‍ വിഷയത്തില്‍ പ്രതികരിച്ച ആഷിഖ് അബുവിനെതിരെ സംവിധായകന് എംഎ നിഷാദ് രംഗത്തുവന്നു. തിലകനെ അമ്മയില്‍നിന്ന് അകറ്റിനിര്‍ത്തിയതില്‍ സിനിമയിലെ തമ്ബുരാക്കന്മാര് മാപ്പുപറയുമോ എന്നായിരുന്നു ആഷിഖ് അബുവിന്റെ ചോദ്യം. എന്നാല്‍ ആഷിഖ് അബു തന്റെ എത്ര ചിത്രത്തില്‍ തിലകനെ അഭിനയിപ്പിച്ചിട്ടുണ്ട് എന്ന് എംഎ നിഷാദ് ചോദിച്ചു.
എംഎ നിഷാദിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍ വായിക്കാം.
തിലകന് ചേട്ടന് വേണ്ടി മുതലക്കണ്ണീര് പൊഴിക്കുന്നവരോട്.
സ്വന്തം അഭിപ്രായം ചങ്കൂറ്റത്തോടെ ആരുടെയും മുമ്ബില്‍ വിളിച്ച് പറയാനുളള ആര്‍ജ്ജവം കാണിച്ചിട്ടുളള അതുല്ല്യ നടന് തിലകനെ പടിക്കപ്പുറത്ത് നിര്‍ത്തിയ കാലം.. തിലകന് ചേട്ടന് വേണ്ടി വാദിക്കാന്‍, പോട്ടെ ഒരു ചെറുവിരല്‍ അനക്കാന്‍, എത്ര പേരുണ്ടായിരുന്നു? തിലകനോട് മാപ്പ് ചോദിക്കാന്‍ ആഹ്വാനം നടത്തുന്ന സഹോദരാ, അങ്ങയുടെ എത്ര സിനിമയില്‍ തിലകന് ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട് ? just asking.. ഒരാകാംക്ഷ, അങ്ങനെ കണ്ടാല്‍ മതി. തിലകന് എന്ന മഹാ നടനോട് കടുത്ത അനീതിയാണ് മലയാള സിനിമ പ്രവര്‍ത്തകര്‍ ചെയ്തത്. വിലക്കുകള്‍ക്ക് പുല്ലു വില കല്‍പ്പിച്ച്, അദ്ദേഹത്തേ സിനിമയില്‍ അഭിനയിപ്പിച്ച, ഞങ്ങളേ പോലുളള സംവിധായകര്‍ക്ക് ഇതൊക്കെ കാണുമ്ബോള്‍, സത്യം പറയാമല്ലോ, പുച്ഛം തോന്നുന്നു..
NB. അമ്മയുടെ നടപടിയെ സാധൂകരിക്കുന്നതല്ല എന്റെ ഈ പോസ്റ്റ് ചിലത് കാണുമ്ബോള്‍ പ്രതികരിച്ച് പോകും. നിലപാടുകള്‍ ഉളളത് കൊണ്ട് തന്നെയാണ്.
Comments