You are Here : Home / വെളളിത്തിര

നോ പറയേണ്ടിടത്ത് നോ പറഞ്ഞതുകൊണ്ട് പടമില്ല

Text Size  

Story Dated: Thursday, July 05, 2018 02:55 hrs UTC

അര്‍ഹിക്കുന്ന ശമ്ബളം ചോദിച്ചതിനാല്‍ മലയാള സിനിമയില്‍ മൂന്നു വര്‍ഷമായി തനിക്ക് അവസരം ലഭിക്കുന്നില്ലെന്ന് നടി രമ്യ നമ്ബീശന്‍ വ്യക്തമാക്കി. ഇതോടൊപ്പം സിനിമയുടെ തിരക്കഥ ചോദിക്കുന്നതുകൊണ്ടും താന്‍ ഒഴിവാക്കപ്പെടുന്നെന്ന് രമ്യ നമ്ബീശന്‍ പറഞ്ഞു.

അനീതി കണ്ട് പ്രതികരിക്കുന്നതുകൊണ്ടും നോ പറയേണ്ടിടത്ത് നോ പറഞ്ഞതുകൊണ്ടുമാണ് തനിക്ക് മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കാത്തത്. ഇവിടെ ജോലിയോ കഴിവോ ഒന്നും മാനദണ്ഡമല്ലെന്നും എന്തായാലും തനിക്ക് ആരോടും ശത്രുതാ മനോഭാവമില്ലെന്നും തനിക്ക് സിനിമകള്‍ നിഷേധിക്കപ്പെടാമെങ്കിലും തോറ്റുകൊടുക്കാന്‍ തയ്യാറല്ലെന്നും രമ്യ പറഞ്ഞു.

ഭയമില്ലാതെ മലയാള സിനിമയില്‍ എല്ലാവര്‍ക്കും വരാന്‍ കഴിയുന്ന അവസ്ഥ ഉണ്ടാകണം. ഇവിടെ അഡ്ജസ്റ്റ്‌മെന്റ്, കോംപ്രമൈസ് എന്നീ വാക്കുകള്‍ക്കൊന്നും ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ലെന്നും അങ്ങനെയുള്ള റെക്കോര്‍ഡ് കോണ്‍വര്‍സേഷനുകള്‍ വരെയുണ്ടെന്നുമുള്ള പുതിയ കുട്ടികളുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടലുളവാക്കുന്നെന്നും രമ്യ നമ്ബീശന്‍ വ്യക്തമാക്കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.