You are Here : Home / വെളളിത്തിര

കഷ്ടകാലത്തു ഒരു സംഘടനാ ഭാരവാഹിയും തിരിഞ്ഞു നോക്കിയിട്ടില്ല!!!

Text Size  

Story Dated: Wednesday, August 01, 2018 03:28 hrs UTC

ദിലീപ് വിഷയവും എഎംഎംഎയുടെ വിവാദങ്ങളും കത്തി ജ്വലിച്ച്‌ നില്‍ക്കുമ്ബോഴും സംഘടനയുടെ ആദ്യകാല സെക്രട്ടറി മൗനം പാലിച്ചു. എന്നാല്‍ ഇപ്പോള്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. നടനും സംവിധായകനും തിരക്കഥാകൃത്തുമായ
ബാലചന്ദ്രമേനോന്‍ ആണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.
 
 
 
സംഘടനകളെക്കുറിച്ചു വികാരം കൊള്ളാന്‍ ഞാനില്ല;
 
സംഘടനകളെക്കുറിച്ചു വികാരം കൊള്ളാന്‍ ഞാനില്ല. 'അമ്മ' യുടെ ആദ്യകാല സെക്രട്ടറിയും സ്ഥാപകാംഗവുമാണ് ഞാന്‍. അമ്മയില്‍ നിന്ന് ഒരു രീതിയിലെ സേവനവും സൗജന്യവും ഈ നിമിഷം വരെ കൈപ്പറ്റിയിട്ടില്ല. കൈനീട്ടം വാങ്ങുന്നുമില്ല. നാല്‍പത്തിരണ്ടു ദിവസം കൊച്ചിയിലെ ആശുപത്രിയില്‍ കിടന്നപ്പോള്‍, ജീവിതത്തിലെ ഏറ്റവും കഠിനമായ കാലത്തിലൂടെ കടന്നുപോയ ആ കാലത്ത് ഒരു സംഘടനാ ഭാരവാഹിയും തിരിഞ്ഞു നോക്കിയിട്ടില്ല. ചികിത്സ കഴിഞ്ഞ് ഒരു വര്‍ഷം ഹൈദരാബാദില്‍ വിശ്രമിച്ചപ്പോഴും 'സുഹൃത്തേ, നിങ്ങള്‍ എവിടെയാണെ'ന്നു ചോദിക്കാനും ആരേയും കണ്ടിട്ടില്ല.
 
 
 
വിശ്വാസം പ്രേക്ഷകരില്‍;
 
അന്ന് ആശുപത്രിക്കട്ടിലിനരികിലിരുന്ന് എന്റെ ആരോഗ്യത്തിനായി മൂന്നു നേരം നിസ്‌കരിച്ച ഒരു ഉമ്മയെ എനിക്കോര്‍മയുണ്ട്. ഹൈദരാബാദിലേക്ക് വഴിപാടുകളും പ്രസാദങ്ങളുമൊക്കെ അയച്ചു തന്നവരും മായാതെ മനസ്സിലുണ്ട്. അതു കൊണ്ട് സംഘടനയിലല്ല പ്രേക്ഷകരിലാണ് എന്റെ വിശ്വാസം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.