കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരണമെന്ന ആവശ്യവുമായി എഎംഎംഎ വനിതാ ഭാരവാഹികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് അകാരമിക്കപെട്ട നടി രംഗത്ത്. താന്‍ സംഘടനയുടെ അംഗമല്ല അതുകൊണ്ട് തന്നെ കേസില്‍ സഹായം ആവശ്യമില്ലെന്ന് നടി പറഞ്ഞു. പ്രോസിക്യൂട്ടറെ നിയമനം താന്‍ അറിഞ്ഞതാണെന്ന് നടിയുടെ അഭിഭാഷകന്‍ കോടതിക്ക് മുന്നില്‍ അറിയിച്ചു. കേസില്‍ കക്ഷി ചേരാന്‍ അമ്മ ഭാരവാഹികളായ ഹണിറോസും രചന നാരായണന്‍കുട്ടിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ തനിക്ക് പിന്തുണ വേണ്ടന്ന് നടി അറിയിച്ചു. അഭിഭാഷകന്‍ മുഖേനയാണ് അവര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.
കേസില്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം നേരത്തെ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്ന് നടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് അമ്മ ഭാരവാഹികളായ നടിമാര്‍ കക്ഷി ചേരാന്‍ ശ്രമിച്ചത്.ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് അമ്മ ഭാരവാഹികളായ നടിമാര്‍ കോടതിയെ സമീപിച്ചത്. കോടതിയെ സമീപിച്ച രണ്ട് നടിമാരും അമ്മ ഭാരവാഹികളാണ്. അതിനാല്‍ സംഘടയുടെ അറിവോടെ തന്നെയാണ് നടിമാരുടെ നീക്കമെന്നാണ് സൂചന. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ അമ്മ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് നാലു നടിമാര്‍ അമ്മയില്‍നിന്നും രാജിവച്ചിരുന്നു. ആക്രമിക്കപ്പെട്ട നടി, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍ എന്നിവരാണ് രാജിവച്ചത്. ഇതിനുപിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഘടന എപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നാണ് എഎംഎംഎയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍ ആദ്യമായാണ് ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി അമ്മ ഒരു നടപടിക്ക് തയ്യാറായത്.
Comments