പൃഥ്വിരാജിന്റെ മകള്‍ അലംകൃതയ്ക്ക് പൃഥ്വിയോളം തന്നെ ആരാധകരാണ്. അലംകൃതയുടെ വിശേഷങ്ങളറിയാനും ചിത്രങ്ങള്‍ കാണാനുമെല്ലാം എല്ലാവര്‍ക്കും ഇഷ്ടമാണ്. ഒരുപക്ഷെ മകളുടെ ചിത്രങ്ങള്‍ ഒരുപാടൊന്നും പൃഥ്വിയോ സുപ്രിയയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാത്തതുകൊണ്ടാകും ഈ കൗതുകം.
ഇത്തവണ അല്ലിമോളെ ചുമലിലേറ്റി പൃഥ്വി നടന്ന് പോകുന്ന ഒരു ചിത്രമാണ് സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ദാദായും അല്ലിയും' എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. പൃഥ്വിയുടെ ചുമലില്‍ അനുസരണയോടെയിരിക്കുന്ന അല്ലിമോളെ ചിത്രത്തില്‍ കാണാം.
വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലേ പൃഥ്വിരാജും സുപ്രിയയും മകള്‍ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളൂ. അല്ലിമോളുടെ മുഖം കാണിക്കുന്ന ചിത്രം പോലും പൃഥ്വി ഒരു വര്‍ഷം മുമ്ബ് മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അല്ലിയുടെ നാലാം പിറന്നാള്‍ അടുത്തിടെയായിരുന്നു. അന്ന് ചിരിച്ചുകൊണ്ടിരിക്കുന്ന അല്ലിയുടെ ചിത്രമാണ് ഇരുവരും ആശംസകള്‍ക്കൊപ്പം പോസ്റ്റ് ചെയ്തത്.
മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അധികം പോസ്റ്റ് ചെയ്യാറില്ലെങ്കിലും മകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൃഥ്വിയും സുപ്രിയയും ഫെയ്‌സ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമെല്ലാം പങ്കുവയ്ക്കാറുണ്ട്. അല്ലി മോളുടെ പിറന്നാള്‍, ആദ്യമായി സ്‌കൂളില്‍ പോകുന്ന ദിവസം തുടങ്ങിയ വിശേഷങ്ങളൊക്കെ പൃഥിയും സുപ്രിയയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ആദ്യമായി പൃഥ്വിരാജ് മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് അല്ലിയുടെ കഴിഞ്ഞ പിറന്നാള്‍ ദിവസമായിരുന്നു. 'നീ വളരുന്നത് കാണുന്നതാണ് നിന്റെ ദാദയുടെയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷം. തൊടുന്ന ജീവിതങ്ങളേയും ഈ ലോകത്തിനെയും തന്നെ ദീപ്തമാക്കാന്‍ സാധിക്കട്ടെ നിനക്ക്' എന്ന അടിക്കുറിപ്പോടെയായിരുന്നു പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തത്.
Comments