വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി നടന്‍ ദിലീപ്.
'വാക്കുകള്‍കൊണ്ട് മാത്രം വിടപറയാനാവില്ല, പ്രിയ സുഹൃത്തിന് ഒരുപാട് ഉയരങ്ങള്‍ കീഴടക്കേണ്ടിയിരുന്ന ഒരു മഹനായ കലാകാരന്‍ കാലയവനികയ്ക്കുള്ളിലേക്ക് മറയുന്നത് അപ്രതീക്ഷിതമായാണ്. മറക്കാനാവുന്നില്ല, സഹിക്കാനാവുന്നില്ല, ഈ വേര്‍പാട്' - ദിലീപ് കുറിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല അന്ന് തന്നെ മരിച്ചിരുന്നു.
ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ തിങ്കളാഴ്ച ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉണ്ടായെങ്കിലും ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ രണ്ട് മണിയോടെ മരണപ്പെടുകയായിരുന്നു. .
Comments