ബാഹുബലിയിലെ വിജയ നായിക അനുഷ്ക ഷെട്ടി ആരാധകരുടെ പ്രിയതാരമാണ്. ഈ വര്‍ഷം താരത്തിന്റെതായി ഇറങ്ങിയ ചിത്രം ഭാഗമതി ആയിരുന്നു. ചിത്രം വന്‍ വിജയമായിരുന്നുവെങ്കിലും പുതിയ ചിത്രങ്ങളൊന്നും താരത്തിന്റെതായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. 37കാരിയെ ആര്‍ക്കും നായികയായി വേണ്ടെന്നും യുവതാരങ്ങളുടെ നായികയാകാനുള്ള പ്രായം കടന്നുപോയെന്നുമാണ് ഇപ്പോഴത്തെ സംസാരം. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നടിക്ക് അഭിനയിക്കാന്‍ താല്പര്യമുണ്ടെങ്കിലും ആരും സമീപിക്കുന്നില്ലെന്നും ചെറിയ വേഷങ്ങളാണെങ്കിലും ലഭിച്ചാല്‍ അത് സ്വീകരിക്കുമെന്ന നിലപാടിലാണെങ്കിലും അനുഷ്കയ്ക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍താരങ്ങളുടെ നായികമാരായി എത്തുന്നത് പ്രായംകുറഞ്ഞ നായികമാരാണ്. അതുകൊണ്ട് തന്നെ പ്രായം ചെന്ന താരങ്ങള്‍ക്ക് അവസരം കുറയുകയാണ്.
എന്നാല്‍ നടന് പ്രഭാസുമായി നടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും ഈ വര്‍ഷം ഇരുവരും വിവാഹിതയാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. വിവാഹം ഉറപ്പിച്ചതിനാലാണ് നടി മറ്റൊരു ചിത്രത്തിലും അഭിനയിക്കാത്തതെന്നും സൂചനയുണ്ട്.
Comments