തെന്നിന്ത്യയില്‍ ബിഗ്‌ബോസ് ജ്വരം താല്‍ക്കാലികമായി അവസാനിച്ചപ്പോള്‍ ഹിന്ദിയില്‍ പന്ത്രണ്ടാം സീസണ്‍ ബിഗ്‌ബോസ് പുരോഗമിക്കുകയാണ്. അവിടെ താരമായിരിക്കുന്നതാകട്ടെ മുന്‍ ക്രിക്കറ്റ് താരവും മലയാളി താരവുമായ ശ്രീശാന്താണ്. സല്‍മാന്‍ ഖാന്‍ നയിക്കുന്ന ഷോ കേരളത്തിലും ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.
ബിഗ് ബോസ് ഹിന്ദിയിലുള്ള ഏക മലയാളിയാണ് ശ്രീശാന്ത്. ഹൗസിലെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ വലിയ വിവാദങ്ങളുണ്ടാക്കിയും വഴക്കിട്ടും കരഞ്ഞും ശ്രീശാന്ത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇതിനിടെ, ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ പ്രതിഫലത്തെ കുറിച്ചും വാര്‍ത്ത വന്നിരുന്നു. ഏറ്റവും കുറവ് പ്രതിഫലം ലഭിക്കുന്നത് ശ്രീശാന്തിനെന്നായിരുന്നു ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത നല്‍കിയത്. എന്നാല്‍ അങ്ങനെ അല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശ്രീശാന്തിന് അഞ്ച് ലക്ഷമാണ് ആഴ്ചയില്‍ ലഭിക്കുന്നതെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഈ കണക്കുകള്‍ ശരിയല്ലെന്നാണ് ശ്രീശാന്തിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തുക ലഭിക്കുന്ന മത്സരാര്‍ത്ഥി ശ്രീശാന്ത് ആണ്. ആഴ്ചയില്‍ 50 ലക്ഷം വീതമാണ് ശ്രീയ്ക്ക് ലഭിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.
അതേസമയം, അവതാരകനായ സല്‍മാന്‍ ഖാന് ആദ്യം രണ്ടരക്കോടി രൂപയായിരുന്നു ലഭിച്ചിരുന്നതെങഅകില്‍ ഇപ്പോള്‍ അത് 14 കോടിയിലെത്തിയെന്നാണ് കണക്കുകള്‍. പ്രതിഫലത്തിന്റെ കാര്യത്തില്‍ സല്‍മാന്‍ ഖാനാണ് മുന്നില്‍.
ഇടയ്ക്ക് ഷോ നിര്‍ത്തി പോവുകയാണെന്ന് ശ്രീശാന്ത് പറഞ്ഞത് ഗെയിമിന്റെ ഭാഗമാണെന്നും എല്ലാവരെയും ഞെട്ടിക്കാന്‍ വേണ്ടി അദ്ദേഹം കാണിച്ചൊരു തമാശയാണെന്നുമാണ് മാധ്യമങ്ങള്‍ പറയുന്നത്.
ഇതിനിടെ, ഗായകന്‍ അനൂപ് ജലോട്ടയ്ക്ക് ആഴ്ചയില്‍ 45 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. ടെലിവിഷന്‍ താരം കരണ്‍വീര്‍ ബൊഹ്റയ്ക്കും നടി നോഹ പെന്‍ഡേയ്ക്കും 20 ലക്ഷം. ദീപിക കക്കാറിന് 15 ലക്ഷം രൂപ വീതമാണ് ആഴ്ചയില്‍ ലഭിക്കുന്നത്. ഇവരിലൊക്കെ മികച്ച് നില്‍ക്കുന്നത് ശ്രീശാന്ത് ആണെന്നാണ് പ്രതിഫലം സൂചിക്കുന്നത്.
ഈ ആഴ്ച പുറത്ത് പോവുന്നവരുടെ നോമിനേഷനില്‍ ശ്രീശാന്തും ഉണ്ട്. നേഹ, ശ്രീശാന്ത്, കരണ്‍വീര്‍ എന്നിവരാണ് ഈ ആഴ്ച നോമിനികളായിരിക്കുന്നത്.
Comments