You are Here : Home / വെളളിത്തിര

നടിമാരെന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റ് ?

Text Size  

Story Dated: Monday, October 15, 2018 01:29 hrs UTC

നടിമാരെന്ന് വിളിക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്ന് കെപിഎസി ലളിത കൊച്ചിയില്‍ പറഞ്ഞു. സംഘടനയെ പറ്റി പറയേണ്ട കാര്യം അതിനുള്ളില്‍ പറയണമെന്നും,പുറത്തു പോയി പറയേണ്ട ആവശ്യമില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

'അമ്മയുടെ കെട്ടുറപ്പിനെ ഇതൊന്നും ബാധിക്കില്ല. സംഘടനയ്ക്കുള്ളില്‍ നിന്ന് പ്രസിഡന്റിനെ ചീത്ത വിളിക്കുന്നത് ശരിയല്ല. പരസ്യമായ അധിക്ഷേപം ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ്. മറ്റ് ഭാഷകളിലെ സിനിമാ വ്യവസായ സംഘടനകളെ സംബന്ധിച്ച്‌ വളരെ നല്ല രീതിയില്‍ നടന്നു പോവുന്ന ഒന്നാണ് അമ്മ.' - ലളിത പറഞ്ഞു.

ഇത്രേം പ്രശ്നങ്ങളൊക്കെ ഉണ്ടാക്കാന്‍ എന്തു കാര്യമാണ് ഉള്ളത്? എല്ലാവരും എന്തെങ്കിലും ഒരു പ്രശ്നം കിട്ടിയാല്‍ കൈകൊട്ടി ചിരിക്കാന്‍ നോക്കിയിരിക്കുവാണ്. എല്ലാവരും കൂടിയിരുന്ന് പറഞ്ഞ് തീര്‍ക്കാവുന്ന കാര്യമേ ഉണ്ടായിട്ടുള്ളൂ. സംഘടനയില്‍ നടക്കുന്ന കാര്യമൊന്നും പുറത്തു പറയാന്‍ പാടില്ല. നമ്മടെ അമ്മയോട് വന്ന് ക്ഷമ പറഞ്ഞാല്‍ എല്ലാവര്‍ക്കും തിരിച്ച്‌ അകത്ത് കയറാവുന്നതേയുള്ളൂവെന്നും കെപിഎസി ലളിത പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.