You are Here : Home / വെളളിത്തിര

മല്ലികയ്ക്കുമുണ്ട് ഒരു ആഗ്രഹം ...

Text Size  

Story Dated: Thursday, October 18, 2018 01:39 hrs UTC

മലയാളത്തിലെ യുവ സൂപ്പര്‍താരങ്ങളുടെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ ദീര്‍ഘനാളായുള്ള ഒരു ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ്. മകന്‍ പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തിലാണ് മല്ലികാ സുകുമാരന്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തിരുവോണ ദിവസം രണ്ടു മക്കളും സകുടുംബം വീട്ടിലുണ്ടാകണമെന്നും. ഓണത്തിന്റെ അന്ന് ഷൂട്ടിങ്ങിന് ഇരുവരും നിര്‍മ്മാതാക്കള്‍ക്ക് ഡേറ്റ് നല്‍കരുതെന്ന് മക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

എത്ര തിരക്കിലായാലും മക്കള്‍ തന്റെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട്. എന്നാല്‍ മക്കള്‍ തിരക്കിലായതിനാല്‍ കൊച്ചുമക്കളുടെ അരികില്‍ സമയം ചിലവഴിക്കാനാണ് ഇപ്പോള്‍ തനിക്കു താല്‍പര്യമെന്നും മല്ലിക പറയുന്നു. പ്രാര്‍ഥനയെയും അലംകൃതയയെയും നക്ഷത്രയെയും തനിക്കു കാണാതിരിക്കാനാവില്ലെന്നും അവര്‍ പറയുന്നു. സിനിമയിലായാലും ജീവിതത്തിലായാലും സത്യസന്ധരായിരിക്കണം എന്ന ഉപദേശമാണ് മക്കള്‍ക്ക് നല്‍കിയതെന്നും അവര്‍ പറയുന്നു. ഭര്‍ത്താവ് സുകുമാരനെപ്പോലെ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന പ്രകൃതമാണ് പൃഥ്വിരാജിനുള്ളത്. എന്നാല്‍ ഇന്ദ്രജിത്ത് അല്‍പ്പം ഒതുങ്ങിയ പ്രകൃതക്കാരനാണെന്നും മല്ലിക പറയുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.