അമ്മയുടെ അവകാശ വാദങ്ങള്‍ പൊളിച്ചടുക്കി ദിലീപ് കത്ത് പുറത്തുവിട്ടപ്പോള്‍ അമ്മയിലെ ആരും പ്രതികരിക്കാന്‍ എത്തിയില്ല. എന്നാല്‍, നടന്‍ ഷമ്മി തിലകന്‍ സംസാരിക്കുകയുണ്ടായി.
ദിലീപിനെ പുറത്താക്കിയ വിവാദങ്ങളുടെ പേരില്‍ ആരെയെങ്കിലും ചോദ്യം ചെയ്യുന്നുണ്ടെങ്കില്‍ നിയമബിരുദധാരിയായ മമ്മൂട്ടിയേയല്ലേ ചോദ്യം ചെയ്യേണ്ടതെന്ന് ഷമ്മി പറഞ്ഞു.
ദിലീപിനെ പുറത്താക്കിയ അവൈയിലബിള്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ തലപ്പത്തിരുന്നത് മമ്മൂട്ടിയാണ്. നിയമബിരുദധാരിയാണ് അദ്ദേഹം. നിയമത്തെക്കുറിച്ച് വളരെയധികം ഗ്രാഹ്യമുള്ള ആളാണെന്നും ഷമ്മി തിലകന്‍ പറയുന്നു. മോഹന്‍ലാല്‍ ആവശ്യപ്പെട്ടിട്ടാണ് ദിലീപ് രാജിക്കത്ത് നല്‍കിയത് എന്നായിരുന്നു എക്‌സിക്യൂട്ട് അംഗങ്ങളും മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍, ദിലീപ് കത്ത് പുറത്തുവിട്ടതോടെ ഇതൊക്കെ പൊളിഞ്ഞു.
ഇത്തരത്തില്‍ എന്തിന് അമ്മ ഭാരവാഹികളും മോഹന്‍ലാലും പറഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തക ചോദിച്ചപ്പോള്‍ എല്ലാവര്‍ക്കും തെറ്റ് പറ്റില്ലേ.
അതുപോലെ മോഹന്‍ലാലിനും തെറ്റിപ്പോയതാകാം എന്നു പറഞ്ഞ് തടിയൂരാനാണ് ഷമ്മി തിലകന്‍ ശ്രമിച്ചത്.
രാജിക്കത്തില്‍ ദിലീപ് അമ്മയുടെ ആവശ്യപ്രകാരമാണ് രാജിവയ്ക്കുന്നത് എന്ന് സൂചിപ്പിക്കാതിരുന്നതായി കണക്കാക്കിയാല്‍ പോരെ. ഒരുപക്ഷേ ദിലീപിന് അദ്ദേഹത്തിന്റേതായ ന്യായികരണം ഉണ്ടാകും. ഇപ്പോഴുള്ള വിവാദങ്ങളോക്കെ അനാവശ്യമാണ്. ദിലീപിനെ പുറത്താക്കിയ നടപടി എല്ലാവരും അംഗീകരിച്ചതാണ്.
ഇതൊന്നും ഇനി കുത്തിപ്പൊക്കേണ്ട ആവശ്യമില്ലെന്നും ഷമ്മി തിലകന്‍ പറയുന്നു.
ഇപ്പോള്‍ സംഭവിക്കുന്നതൊന്നും മോഹന്‍ലാല്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളല്ല. പക്ഷേ ഇപ്പോള്‍ അദ്ദേഹത്തിനെതിരെയാണ് യുദ്ധം നടക്കുന്നത്. അദ്ദേഹത്തിന് അതില്‍ വിഷമമുണ്ടെന്നും ഷമ്മി തിലകന്‍ പ്രതികരിച്ചു.
Comments