മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയോടൊപ്പം സുള്‍ഫിത്ത് കൂടിയിട്ട് ഇന്ന് 34 വര്‍ ഷം തികയുന്നു.സിനിമ ലോകത്ത് വളരെ അപൂര്‍ വ്വമായ മാതൃക ദമ്പതികളാണിവര്‍ . ഇതു വരെയും മമ്മൂട്ടിയുടെ ഒരു നിഴലായി മാത്രമെ അദ്ദേഹത്തിന്റെ പ്രിയ പത്നി നിന്നിട്ടുള്ളു.മമ്മൂട്ടിയുടെ ജീവിത വിജയത്തില്‍ ഒരു നിര്‍ ണ്ണായക പങ്ക് തന്നെ സുള്‍ ഫിത്ത് വഹിച്ചിട്ടുണ്ട്.മമ്മൂട്ടി ചെറുവേഷങ്ങളിലൂടെ വന്ന് സൂപ്പര്‍താരമായത് വിവാഹത്തിന് ശേഷമായിരുന്നു. 1986 കാല ഘട്ടത്തില്‍ സിനിമ ലോകത്ത് നിന്ന് തന്നെ പുറത്താകുന്ന ഒരു സ്ഥിതി വിശേഷമുണ്ടായിരുന്നു.മലയാള സിനിമയിലെ അത്ഭുതമായ ന്യൂ ദില്ലി എന്ന ഒറ്റ ചിത്രത്തിലൂടെ മമ്മൂട്ടി ശക്തമായ തിരിച്ച് വരവ് നടത്തി. പിന്നീടൊരിക്കലും തിരിഞ്ഞ് നോക്കേണ്ട ഒരു സ്ഥിതി വിശേഷം ഉണ്ടായിട്ടില്ല.1980 മെയ് 6നാണ് സുല്‍ഫത്ത് മമ്മൂട്ടിയുടെ ജീവിതത്തിന്റെ ഭാഗമായത്.
Comments