You are Here : Home / വെളളിത്തിര

ഗര്‍ഭശ്രീമാന്‍ മോഷണമെന്ന് കോടതിയും; അഞ്ചു ലക്ഷം രൂപ പിഴ

Text Size  

Story Dated: Monday, June 02, 2014 08:58 hrs UTC





ഗര്‍ഭശ്രീമാന്‍ എന്ന ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതുതന്നെയാണെന്ന് കോടതി. ഇതിനെത്തുടര്‍ന്ന് അഞ്ച് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി കെട്ടിവച്ചശേഷം ചിത്രം റിലീസ് ചെയ്യാന്‍ കോടതി അനുമതി നല്‍കി. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തത് അനില്‍ ഗോപിനാഥാണ്. പെരുമ്പാവൂര്‍ സ്വദേശിയായ സുധീഷ് കുമാറാണ് ചിത്രം മോഷണമാണെന്ന് കാണിച്ച് കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ ടിഎസ് ജയകുമാര്‍, അനില്‍ ഗോപിനാഥ്, ഹാരിഷ് പി, സുവചന്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. 2008ല്‍ താന്‍ എഴുതിയ തിരക്കഥ ഗര്‍ഭശ്രീമാന്റെ അണിയറക്കാര്‍ മോഷ്ടിച്ചതാണെന്നായിരുന്നു സുധീഷിന്റെ ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.