ബാംഗളൂര്‍ ഡെയ്സ് എന്ന ചിത്രത്തിലൂടെ പാര്‍വതി മലയാളികളുടെ പ്രിയപ്പെട്ട സാറയായിരിക്കുകയാണ് പാര്‍വതി മേനോന്.നോട്ട്ബുക്കിലെ പൂജയില്‍ നിന്ന് ബാംഗളൂര്‍ ഡെയ്സിലെ സാറയില്‍ എത്തിയപ്പോള്‍ പാര്‍വതി ഏറെ മാറി.സത്യത്തില്‍ പാര്‍വതി വെറും പാര്‍വതി മാത്രമാണ്. പേരിനൊപ്പം മേനോന് എന്നെഴുതുന്നത് പാര്‍വതിക്ക് ഇഷ്ടമല്ലഎന്ന് പാര്‍വതി മേനോന്. ഒരു അഭിമുഖത്തിലാണ് പേരിനൊപ്പം മേനോന് എന്ന് എഴുതരുതെന്ന് പാര്‍വതി പ്രത്യേകം നിര്‍ദ്ദേശിച്ചത്. അതൊരു ഏച്ചുകെട്ടലാണ്. എന്റെ പേരിനൊപ്പം മേനോനില്ല. കന്നഡ സിനിമയിലെ ചിലര്‍ മേനോന് ചേര്‍ത്ത് എഴുതിയത് എല്ലാവരും ഏറ്റുപിടിക്കുകയായിരുന്നു. പാസ്പോര്ട്ടില് പോലും പാര്‍വതി എന്നാണുള്ളത്. പേരിനൊപ്പം മേനോന് ചേര്‍ക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
Comments