ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മയുമായി പ്രണയത്തിലാണെന്ന് വിരാട് കോഹ്ലി. തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള അനാവശ്യ ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും സ്വകാര്യതയെ മാനിക്കണമെന്നും കോഹ്ലി അഭിപ്രായപ്പെട്ടു. തങ്ങള്‍ക്ക് ഒന്നും മറച്ചുവെയ്ക്കാനില്ല. പക്ഷേ രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തെ പൊതു ചര്‍ച്ചയാക്കി മാറ്റുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കോഹ്ലി പറഞ്ഞു. കോഹ്ലിയെയും അനുഷ്കയെയും പല സ്ഥലങ്ങളിലും ഒരുമിച്ച് കണ്ടതോടെയാണ് ഇവരുടെ പ്രണയവാര്‍ത്തകള്‍ പരന്ന് തുടങ്ങിയത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനിടെ കോഹ്ലിക്കൊപ്പം അനുഷ്കയുമുണ്ടായിരുന്നു.
Comments