സിനിമ ഇന്ന് മയക്കുമരുന്നിനു വഴിമാറിയിരിക്കുകയാണെന്നു ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.സാഹിത്യത്തിന്റെ പകര്‍പ്പാണെന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നു. ഹോട്ടല്‍ മുറികളില്‍ ഇരുന്ന് മയക്കുമരുന്നുപയോഗിച്ചശേഷം സിനിമയ്ക്ക് വേണ്ടുന്ന കഥകള്‍ സൃഷ്ടിക്കപ്പെടുകയാണ്. അത്തരം സിനിമകള്‍ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ നിര്‍ബന്ധിതരായിത്തീരുകയാണെന്ന് അടൂര്‍ അഭിപ്രായപ്പെട്ടു. ചില നല്ല സിനിമകളുമായി പലരും പുതുതായി എത്തിക്കൊണ്ടിരിക്കുന്നത് പ്രതീക്ഷയ്ക്ക് വക നല്കുന്നതാണ.സിനിമയില്‍ സാഹിത്യകൃതികള്‍ക്ക് വളേെരയറെ സ്വാധീനമുണ്ടായിരുന്ന കൊല്‍ക്കത്തയില്‍ പോലും തെലുങ്ക് സിനിമകളുടെ പുനരാവിഷ്‌കാരമാണ് നടക്കുന്നത്. ഹോളിവുഡ്ഡിനെ ബഹുമാനിക്കുന്ന തനിക്ക് ബോളിവുഡ്ഡിനെ ബഹുമാനിക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ, ഇന്ന് മുംബൈയില്‍ സിനിമയുടെ മുഖം മാറിവരികയാണ്.
Comments