You are Here : Home / വെളളിത്തിര

മരണത്തെ മുഖാമുഖം കണ്ട നിമിഷം

Text Size  

Story Dated: Wednesday, March 04, 2015 08:16 hrs UTC

ഉണ്ണി മുകുന്ദന്‍

 


ലാസ്റ്റ് സപ്പറിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് സംഭവം. നെല്ലിയാമ്പതിയിലായിരുന്നു ഷൂട്ടിങ്. ഒരു പ്രധാനപ്പെട്ട ഷോട്ടിനു വേണ്ടി പുഴയിലേക്കു ചാടിയ ഞാന്‍ നേരെ ഒരു ചുഴിയിലാണ് ചെന്നു പെട്ടത്. ഞാന്‍ ചുഴിയില്‍ പെട്ട കാര്യം ആരുമറിഞ്ഞിരുന്നില്ല. എനിക്കാണെങ്കില്‍ നീന്തലുമറിയുമായിരുന്നില്ല. ഒരു വലിയ ചുഴിയായിരുന്നു അത്. 20 അടി താഴ്ചയില്‍ ഞാന്‍ കുടുങ്ങിപ്പോയി. ജീവിതം അവസാനിച്ചുവെന്നു കരുതിയ നിമിഷം. ഞാന്‍ ചുഴിയില്‍ പെട്ട കാര്യം ആരുമറിഞ്ഞിട്ടില്ല. അതിനാല്‍ ആരും രക്ഷിക്കാന്‍ വരുമെന്ന പ്രതീക്ഷയുമില്ല. എന്തായാലും മരണം തന്നെയെന്ന് ഞാന്‍ മനസ്സില്‍ കരുതി. എങ്കിലും പരമാവധി ശ്വാസം പിടിച്ച് കിടന്നു
ഞാന്‍ ദിവസവും നന്നായി വ്യായാമം ചെയ്യുന്ന ആളാണ്. എന്റെ അമ്മ പഠിപ്പിച്ച ശീലമാണത്. ചെറുപ്പത്തില്‍ ആസ്ത്മ അലട്ടിയിരുന്നതിനാല്‍ അതിനായി ഒരുപാട് മരുന്നുകള്‍ കഴിച്ചു ക്ഷീണിച്ചു പോയ ഒരു ശരീരമായിരുന്നു എന്റേത്. എന്റെ ശരീരം നേരെയാക്കാനായി അമ്മ കണ്ടെത്തിയ മാര്‍ഗമായിരുന്നു എക്‌സര്‍സൈസ്. രാവിലെ അഞ്ചു മണിക്ക് അമ്മ വിളിച്ചെഴുന്നേല്‍പ്പിക്കും. അമ്മയാണ് കാവലിരിക്കുക. ഇപ്പോഴും ഷൂട്ടിങ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ രാവിലെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കും. നന്നായി എക്‌സര്‍സൈസ് ചെയ്യും. വ്യായാമത്തിന്റെ ഭാഗമായി ഞാന്‍ ദിവസവും കുറെയേറെ ഓടാറുണ്ട്. അതുകൊണ്ടാണെന്നു തോന്നുന്നു വെള്ളത്തില്‍ കുറെ സമയം ശ്വാസം പിടിച്ചു നില്‍ക്കാന്‍ പറ്റി.

എന്നെ കാണാതെ വന്നപ്പോള്‍ കുറെനേരം അവരെന്നെ പരാതിയെങ്കിലും കണ്ടുപിടിക്കാന്‍ പറ്റിയില്ല.  ഒടുവില്‍ എങ്ങനെയോ ശ്വാസം പിടിച്ച് കിടന്ന എന്നെ എന്റെ ട്രെയിനറാണ് കണ്ടത്. ചുഴിയുടെ താഴെ ഞാന്‍ പെട്ടുകിടക്കുന്നത് അദ്ദേഹം കണ്ടു. കണ്ടയുടനെ അദ്ദേഹം നീന്തി വന്ന് എന്നെ പൊക്കി മുകളിലേക്കു വലിച്ചുകൊണ്ടുവരികയായിരുന്നു. എല്ലാം കൂടി ഒരു നാലു മിനിട്ട് സമയമെടുത്തു. ഈ നാലു മിനിട്ട് ശ്വാസം പിടിച്ച് വെള്ളത്തിനു താഴെ ഹോള്‍ഡ് യ്തു നില്‍ക്കുകയായിരുന്നു ഞാന്‍. ആ ഗാപ്പിലാണ് അവരെന്നെ പൊക്കി മുകളിലേക്കു കൊണ്ടു വന്നത്. അങ്ങനെ എല്ലാവരും കൂടി എന്നെ പൊക്കി കൊണ്ടുവന്നു. വെള്ളം കുടിച്ചിരുന്നില്ല. പക്ഷേ അവിടെ കുടുങ്ങിപ്പോയിരുന്നു. ഇപ്പോഴും അതിനേക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയമാണ്. അതൊരു വളരെ നാടകീയമായ അനുഭവമായിരുന്നു. മരണം മുന്നിലെത്തിയ നിമിഷം. എന്റെ ജീവിതത്തില്‍ മരണത്തെ ഏറ്റവും അടുത്ത് കണ്ട ഒരേയൊരു നിമിഷമാണത്. എന്നെ കണ്ടെത്താന്‍ ഒരു രണ്ടു മിനിട്ട് കൂടി താമസിച്ചിരുന്നെങ്കില്‍…
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.