You are Here : Home / വെളളിത്തിര

കാഞ്ചനകൂട്ടിൽനിന്ന് പുറത്തേക്കു മഞ്ജു വാര്യർ

Text Size  

Story Dated: Tuesday, April 28, 2015 10:21 hrs UTC

പെണ്‍മനസുകളുടെ സ്വപ്നങ്ങൾക്ക് പത്തര മാറ്റു കൂടുമെന്നു തൻറെടപൂർവം മറ്റുള്ളവർക്കു കാണിച്ചു തന്ന ഒരു സത്രീ തന്നെയാണ് മഞ്ജു വാര്യർ. അതിൽ  ഇനിയും ആർക്കും സംശയം ഉള്ളതായി തോന്നുന്നില്ല . കുടുബം എന്ന ഉത്തരവാദിത്ത്വത്തിൽ നിന്ന് അൽപ്പം ഒന്നു മാറിനിൽക്കാതെ അതൊന്നും സാധിക്കില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവർ ആ സാഹസത്തിനു മുതിർന്നത് . അതിൽ പലർക്കും പരിഭവമുണ്ടെങ്കിൽപോലും അതിനൊന്നും ഇപ്പോൾ ഒരു പ്രസക്തിയുമില്ല . കാരണം അങ്ങനെയുള്ള ചിന്തകളെയൊക്കെ കാറ്റിൽ പറപ്പിച്ചുകൊണ്ട് അവർ ഒരഭിനേത്രിയായി ശക്തമായി തിരിച്ചുവരികയാണ് . ജീവിതംതന്നെ ഒരു കലയാണ്‌ എന്ന് തിരിച്ചറിയുന്ന ഒരു യെധാർത്ഥ കലാകാരിക്ക്മാത്രമേ അതിനു സാധിക്കുകയുള്ളൂ . കല്ല്യാണം കഴിച്ചാൽ പെണ്ണുങ്ങൾ ശിഷ്ടകാലം ഭർത്താവിൻറെ പാദസേവ ചെയിത് അടുക്കളജോലിയും ചെയിത് അടങ്ങിയിരുന്നോണം എന്ന് ഭരണഘടനയിലോ പള്ളിനിയമങ്ങളിലോ ഒന്നും എഴുതിവെച്ചിട്ടില്ല . അത് വെറുതെ ആണുങ്ങൾ ആഗ്രഹിക്കുന്ന പുരുക്ഷമേധാവിത്ത്വത്തിൻറെ തത്ത്വശാസ്ത്രമാണ്. അത് ഇനി വിലപ്പോവില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മഞ്ജു വാര്യർ എന്ന നർത്തകി ഒരു നടിയായി  ജനഹൃദയങ്ങളിൽ നിറഞ്ഞാടുകയാണ് . അത് എന്നെങ്കിലും സംഭവിക്കും  എന്നും ആ കിളി കാഞ്ചനകൂട്ടിൽനിന്ന് പുറത്തേക്കു ചാടുമെന്നും എല്ലാവർക്കും അറിയാമായിരുന്നതുപോലെ . ആ വരവിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു എന്നു പറയുന്നതാവും കുറേക്കൂടി ശെരി. അവർ അഭിനയിക്കുന്ന വെറും ശരാശരി സിനിമകൾക്കുപോലും കാണുന്ന ജനപ്രളയം അതിനുള്ള ഒരുദാഹരണം മാത്രമാണ് .

ഇവിടെ പെണ്‍വിമോചനത്തിൻറെ ഒരു പ്രതീകമായിട്ടാണ്‌ നമ്മൾ മഞ്ജു എന്ന പ്രശസ്ഥ കലാകാരിയെ കാണേണ്ടത് . വിവാഹത്തോടുകൂടി അരങ്ങ്ഴിയുന്ന ഏതൊരു അഭിനേത്രിക്കും ഈ നടിയുടെ ജീവിതാനുഭവങ്ങൾ ഒരു പാഠപുസ്തകംപോലെ വായിക്കാവുന്നതാണ്. പെണ്ണെഴുത്തുകളിൽകൂടി പെണ്‍കുട്ടികൾ എങ്ങനെ ആയിരിക്കണം എന്ന്  മാധവികുട്ടി തൻറെ കഥകളിലൂടെയും അനുഭവങ്ങളിലൂടെയും എഴിതിയപ്പോൾ ഹാളിലാക്കിയ അന്നത്തെ തലമുറയല്ല ഇന്നുള്ളത് . കുറച്ചുകൂടി ബുദ്ധിയും സംസ്കാരവുമുള്ള  ഒരു പുതിയ തലമുറയാണ് . എന്നിട്ടും ആ പഴയ തമുറപോലും  ഈ കലാകാരിയ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കയാണ് . നമ്മുടെ പഴയ കാല നടിമാരായ ഷീലക്കൊ ,അമബികക്കോ , ശാരദക്കോ , ജയഭാരതിക്കോ, ദിവ്യാ ഉണ്ണി ക്കോ ,ഉണ്ണിമേരിക്കോ, ഊർവശിക്കോ, ഊർവശി  പുരസ്‌ക്കാരം കിട്ടിയ മീരാ ജാസ്മിനോ പോലും സാധിക്കത്തെ ഒരു കാര്യമാണ് ഇതെന്ന് ഓർക്കണം. കെ. പി. എ .സി. ലളിതയെയും, സുകുമാരിയേയും  പോലെയുള്ള  തന്മയത്വമുള്ള മറ്റു നടിമാരെ മറന്നിട്ടല്ല ഇതൊക്കെ പറയുന്നത്. ഇവിടെയിപ്പം നായികയായിട്ട് നിന്നവരുടെ കാര്യമാണ് പരാമർശിക്കപ്പെടുന്നത്.

ഇത് തീർച്ചയായും നല്ല ഒരു തുടക്കമാണ് . ഇതോടുകൂടി  മലയാളത്തിലും  അഭിനയം എന്നത് പുരുഷന്മാർക്കു മാത്രമല്ല സ്ത്രീക്കും ഒരുപോലെ അർഹാതപ്പെട്ടതാണ് എന്നാണ് മനസിലാകുന്നത്. അവർക്കും ഏതു പ്രായത്തിലും നയികയായിതന്നെ നിർബാധം തുടരാമെന്നുള്ളതിനുള്ള തെളിവുകൂടിയാണ് ഈ നടിയുടെ പുനർജെന്മം. ഇനിയും അഭിനയിക്കതിരിക്കുന്ന പല പ്രശസ്ഥ നടിമാർക്കും ഒരു പ്രോചോദനം കൂടി ആവുകയാണ് മഞ്ജു. ഹോളിവൂഡിൽ ജൂലിയ റോബർട്ടും, മെറിൽ സ്റ്റീപ്പും ,കേറ്റ് വിൻസിലെററ്റും ഷാരോണ്‍ സറ്റൊനും മറ്റും പലരും വിവാഹശേഷം പൂർവാധികം ശക്തിയായി അഭിനയം തുടരുകയും ഓസ്ക്കാർ മുതൽ പല ലോകോത്തര  അവാർഡുകളും അഗീകാരങ്ങളും വാരിക്കൂട്ടുന്നു

മുണ്ട്.  മഞ്ജുവിൻറെ  ഈ രണ്ടാം വരവിൽ ഒരുപക്ഷെ അവർക്കു കിട്ടാതെപോയ പല അവാർഡുകളും അവരെ തേടിയത്തുന്നുവെങ്കിൽ അതിൽ അത്ഭുതപെടാനൊന്നുമില്ല . ഏതൊരു മലയാളിയുടെയും അഹങ്കാരമായ മഞ്ജു വാര്യർ എന്ന അഭിനേത്രി  എല്ലാരീതിയിലും അതൊക്കെ അർഹിക്കുന്നതുതന്നെയാണ്. അതിനായി നമുക്ക് പ്രതീഷയോടെ കാത്തിരിക്കാം.
 
THAMPY ANTONY

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.