കരീന കപൂര്‍ പുതിയ ചിത്രത്തില്‍ ഒരു വ്യത്യസ്തയായ അഭിസാരികയെയാണ് അവതരിപ്പിക്കുക.സ്കിസോഫ്രനീയ എന്ന മാനസീകരോഗമുള്ള വേശ്യയായിയിരിക്കും താരം എത്തുന്നത്. ഇതാദ്യമായിട്ടല്ല കരീന കപൂര്‍ അഭിസാരികയെ അവതരിപ്പിക്കുന്നത്. ചമേലിയിലും തലാശിലും താരം വേശ്യയുടെ വേഷം ചെയ്തിരുന്നു. നേരത്തേ സല്മാന് ഖാന്റെ നിര്‍മ്മാണ കമ്പനിക്ക് കീഴില്‍ സിനിമ ചെയ്യാനായിരുന്നു ഇരുന്നതെങ്കിലും അണിയറക്കാര്‍ ഇപ്പോള്‍ വേറെ നിര്‍മ്മാതാക്കളെ തേടുന്നതായിട്ടാണ് വിവരം. വിവാഹശേഷം മടങ്ങി വന്നിരിക്കുന്ന കരീനയ്ക്ക് കൈനിറയെ അവസരമാണ് ഇപ്പോള്‍. ബജ്രംഗി ബെയ്ജാന്റെ റിലീസിനായി താരം കാത്തിരിക്കുകയാണ്.
Comments