മൂന്നാം വിവാഹവാര്‍ത്ത നിഷേധിച്ച് അസറുദ്ദീന്
Text Size
Story Dated: Monday, December 21, 2015 05:21 hrs UTC
താന്‍ മൂന്നാം തവണയും വിവാഹിതനായെന്ന വാര്‍ത്ത മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം മുഹമ്മദ് അസറുദ്ദീന് നിഷേധിച്ചു. അസറുദ്ദീനും 52കാരിയായ അമേരിക്കന്‍ വംശജ ഷാനോന്‍ മരിയയും വിവാഹിതരായെന്നായിരുന്നു വാര്‍ത്ത. വാര്‍ത്ത പ്രചരിച്ചതോടെ ട്വിറ്ററിലൂടെയാണ് അസറുദ്ദീന് നിഷേധക്കുറിപ്പുമായി രംഗത്തെത്തിയത്. സപ്തംബറില്‍ മരിച്ച താരത്തിന്റെ മുന്‍ ഡ്രൈവര്‍ ജാന്‍ മുഹമ്മദിന്റെ കുടുംബത്തെ കാണാന്‍ അസറുദീന്‍ ഉത്തര്‍പ്രദേശില്‍ എത്തിയിരുന്നു. ഈ സമയം താരത്തിനൊപ്പമുണ്ടായിരുന്ന ഷാനോന്‍ മരിയ ബുര്‍ഖ ധരിച്ചിരുന്നു. ഇതാണ് ഇരുവരും വിവാഹിതരായെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ ഇടയായയെന്നാണ് റിപ്പോര്‍ട്ട്.
Comments